നവമാധ്യമങ്ങളുടെ ഉപയോഗം വിശ്വാസപരിപോഷണത്തിന് അനിവാര്യം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

നവമാധ്യമങ്ങളുടെ ഉപയോഗം വിശ്വാസപരിപോഷണത്തിന് അനിവാര്യം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഡിജിറ്റല്‍ യുഗത്തില്‍ നവമാധ്യമങ്ങളുടെ സാധ്യതകളെ വിശ്വാസപരിപോഷണത്തിനായി ഉപയോഗിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സീറോമലബാര്‍ സഭയുടെ ആരാധനക്രമകമ്മീഷന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. ആരാധനക്രമകമ്മീഷന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കുവാന്‍ വെബ്‌സൈറ്റിനു കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആരാധനക്രമപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും വിശ്വാസകൈമാറ്റത്തിനും ഈ പുതിയ സംരംഭം നിദാനമാകട്ടെയെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ ആശംസിച്ചു.
ആരാധനക്രമസംബന്ധമായ വിഷയങ്ങളും വാര്‍ത്തകളും വിശ്വാസികളിലേക്ക് എത്തിക്കാനും, സംശയങ്ങള്‍ക്ക് ഉത്തരം നല്കാനും വെബ്‌സൈറ്റ് ഉപകാരപ്പെടുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍ പ്രസ്താവിച്ചു. ആരാധനക്രമകമ്മീഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആരാധനകമ്രഗന്ഥങ്ങള്‍, പഞ്ചാംഗം, സുറിയാനി ഗീതങ്ങള്‍, തിരുനാളുകള്‍, സുവിശേഷവ്യാഖ്യാനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Syromalabarliturgy.org എന്നാണ് പുതിയ വെബ്‌സൈറ്റിന്റെ മേല്‍വിലാസം. ആരാധനക്രമകമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ. സെബി കുളങ്ങര, സി. നിര്‍മല്‍ എം.എസ്.ജെ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org