കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് നിസ്തുലം – മന്ത്രി റോഷി അഗസ്റ്റിന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് നിസ്തുലം – മന്ത്രി റോഷി അഗസ്റ്റിന്‍

ഫോട്ടോ അടിക്കുറിപ്പ്:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ടാസ്‌ക്ക് ഫോഴ്‌സിന് ലഭ്യമാക്കുന്ന പി.പി.ഇ കിറ്റുകള്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്നും പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ ഏറ്റുവാങ്ങുന്നു.

കെ.സി.വൈ.എല്‍ ടാസ്‌ക്ക് ഫോഴ്‌സിന് പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് നിസ്തുലമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ടാസ്‌ക്ക് ഫോഴ്‌സിന് ലഭ്യമാക്കുന്ന പി.പി.ഇ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി എല്ലാ തരത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ഇതിനായി യുവജന സംഘടന വോളണ്ടിയേഴ്‌സും കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകളും നല്‍കി വരുന്ന സംഭാവനകള്‍ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ നിധിന്‍ പുല്ലുകാടന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് കോട്ടയം അതിരൂപത ചാപ്ലൈയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, സെക്രട്ടറി ബോഹിത്ത് ജോണ്‍സണ്‍, യുവജന സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗിവ് ടു ഏഷ്യ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് കെ.എസ്.എസ്.എസ് പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org