പുതിയ നിയോഗമായികണ്ട് വൈദികന്‍ വൃക്ക ദാനം ചെയ്തു
പെണ്‍കുട്ടിയുടെ ജീവനായി വാട്‌സാപ്പില്‍ സഹായാഭ്യര്‍ഥന
രോഗബാധിതയായ പെണ്‍കുട്ടിക്കായി വൃക്ക ദാനം ചെയ്യുവാന്‍ സന്നദ്ധതയുള്ളവരില്‍നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള വാട്‌സാപ്പ് സന്ദേശം യാദൃശ്ചികമായി കണ്ടതാണെങ്കിലും ഫാ. ബിനു പൈനുങ്കലിന്റെ മനസ്സിനെ അത് വല്ലാതെ സ്പര്‍ശിച്ചു. സഹതാപത്തോടെ വായിച്ചതിനൊപ്പം അതു തന്റെ പുതിയ നിയോഗമാണെന്നുകൂടി അദ്ദേഹം തിരിച്ചറിഞ്ഞു. വൃക്ക ദാനംചെയ്യാന്‍ സന്നദ്ധനായി. വൈദികന്റെ സന്മനസ്സില്‍ താമരശ്ശേരി ഈങ്ങാപ്പുഴയിലെ വിദ്യാര്‍ഥിനി ജീവിതത്തിലേക്ക് തിരികെ നടന്നു.
വൃക്ക നല്‍കാന്‍ സന്നദ്ധനാണെന്ന് ഫാ. ബിനു കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നടത്തിന്റെയും, തന്റെ കുടുംബാംഗങ്ങളുടെയും അനുവാദവും വാങ്ങി. മാസങ്ങള്‍ നീണ്ട പരിശോധന കള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം കഴിഞ്ഞ രണ്ടിന് കോഴിക്കോട് മിംസ് ആശുപത്രിയയില്‍നിന്ന് വൃക്കമാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടത്തി.
പൈനുങ്കല്‍ ജോസഫ്, ഏലിയമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനായി 1976ല്‍ ഫാ. ബിനു ജനിച്ചു.
1992ല്‍ മാനന്തവാടി രൂപതയുടെ മൈനര്‍ സെമിനാരിയായ മൗണ്ട് മേരി കോളേജില്‍ ചേര്‍ന്ന് പൗരോഹിത്യപരിശീലനമാരംഭിച്ചു.2003 ജനുവരി മാസം മൂന്നാം തിയതി അഭിവന്ദ്യ ഇമ്മനുവേല്‍ പോത്തനാമൂഴി പിതാവിന്റെ കൈവെയ്പ്പ് ശുഷ്രുഷ വഴിയായി കര്‍ത്താവിന്റെ പുരോഹിതനായി അഭിഷിക്തനായി. 2003ല്‍ മുള്ളന്‍കൊല്ലി ഫോറാനോ പള്ളി, അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യ ശുശ്രുഷ ആരംഭിച്ചു.തുടര്‍ന്ന് പാലക്കാട് രൂപതയിലെ മണ്ണാര്‍ക്കാട്, വയനാട്ടിലെ കല്ലോടി ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും, തമിഴ്‌നാട്ടിലെ കുന്നലാടി, ബെക്കി, വയനാട്ടിലെ വൈത്തിരി ഇടവകകളില്‍ വികാരിയായും സേവനമനുഷ്ടിച്ചു .മാനന്തവാടി രൂപതയുയുടെ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ആയും വൊക്കേഷന്‍ പ്രൊമോട്ടര്‍ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇടവകയിലെ വിശ്വാസ സമൂഹത്തിന്റ സമഗ്രമായ വളര്‍ച്ചക്കായി അക്ഷിണം അധ്വാനിച്ചു. യുവജനങ്ങളിലെ ദൈവവിളി കണ്ടെത്തി അവരെ പൗരോഹിത്യ പരിശീലനവേദിയിലേക്ക് കൈപിടിച്ചു നടത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
കേരളത്തിന് പുറത്തുള്ള വിശ്വാസ സമൂഹത്തിന് സേവനം ചെയ്യുവാനുള്ള ആഗ്രഹപ്രകാരം 2016ല്‍ കല്യാണ്‍ രൂപതയിലെത്തി, ജെറിമെറി, കുര്‍ള വെസ്റ്റ് ഇടവകകളിലെ വികാരിയായി പ്രവര്‍ത്തനമാരംഭിച്ചു. തീക്ഷ്ണമതിയായ ഒരു പുരോഹിതനെയാണ് വിശ്വാസികള്‍ അദേ ഹത്തില്‍ ദര്‍ശിച്ചത്. ഇടവകയിലെ ഒരോ കുടുംബത്തെയും സഭയോട് ചേര്‍ത്ത് നിര്‍ത്തി വിശ്വാസജീവിതത്തില്‍ ആഴത്തില്‍ വളര്‍ത്തുവാന്‍ അച്ചന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ നൂതനമായ പരിഷ്‌ക്കാരങ്ങള്‍ ക്രിയാത്മമായി അവതരിപ്പിച്ചു. കൂട്ടികളെ വിശ്വസത്തില്‍ ആഴപെട്ട്, ഈശോയെ കൂടുതലായി സ്‌നേഹിച്ചു ജീവിക്കുവാന്‍ സഹായിച്ചു.
കഴിഞ്ഞ മുന്ന് വര്‍ഷമായുള്ള കല്യാണ്‍ രൂപതയിലെ അജപാലനശുശ്രുഷക്കിടയില്‍ പഠനത്തിനായും അച്ചന്‍ സമയം കണ്ടെത്തി. എന്നിരുന്നാലും പഠനം ഒരിക്കലും അജപാലന ശുശ്രുഷയെ ബാധിക്കരുത് എന്ന കാര്യത്തില്‍ അച്ചന് നിഷ്‌കര്‍ഷയുണ്ടായിരുന്നു. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് MSW ഒന്നാം ക്ലാസ്സോടെ കൂടി വിജയിച്ചു. പഠനത്തിന്റ തിരക്കുകള്‍ക്കിടയിലും അച്ചന്‍ വീടുകളില്‍ വെച്ച് നടത്തുന്ന പ്രാര്‍ത്ഥനായോഗങ്ങള്‍ക്ക് എത്തുമായിരുന്നു. എല്ലാ യോഗങ്ങള്‍ക്കും പത്തു മിനിറ്റ് മുന്‍പ് തന്നെ യോഗസ്ഥലത്തെത്തി കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വിശ്വാസികള്‍ക്ക് ഉത്തമമാതൃക നല്‍കി. രോഗികളയാവരെ അവരുടെ ഭവങ്ങളിലെത്തി സന്ദര്‍ശിച്ചു, അവര്‍ക്കു വേണ്ടി പ്രത്യേകമാം വിധത്തില്‍ പ്രാര്‍ത്ഥിച്ചു അവരെ ആശ്വസിപ്പിച്ചു.
മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് MSW കരസ്ഥമാക്കിയ അച്ചന്‍ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷിലും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മന:ശാസ്ത്രത്തിലും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. വയനാട്ടിലെ വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച് ആണ് മാതൃദേവാലയം.കല്യാണ്‍ രൂപതയിലെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം 2019 മെയ് മാസം അഞ്ചാം തിയതി അച്ചന്‍ മാനന്തവാടിരൂപതയിലേക്ക് തുടര്‍സേവനത്തിനായി തിരിച്ചുപോയി. സാമൂഹികകാര്യങ്ങളില്‍ വലിയ താല്പര്യം കാണിക്കുന്ന അച്ചന്‍ വയനാട്ടിലെ ജൈവ കര്‍ഷക പ്രസ്ഥാനമായ 'ബയോവിന്‍ ആഗ്രോ റിസര്‍ച്ച്' ന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയും വയനാട്ടിലേ ജയമാതാ ആശ്രമത്തിന്റെ ഡയറക്ടര്‍ ആയും ബാവലി പള്ളി വികാരിയായും സ്തുത്യര്‍ഹമാം വിധത്തില്‍ സേവനം അനുഷ്ഠിക്കുന്നു.