'ദി ഓഷ്യന്‍ ഇന്‍ മൈ സ്‌കൈ' പ്രകാശനം ചെയ്തു

'ദി ഓഷ്യന്‍ ഇന്‍ മൈ സ്‌കൈ' പ്രകാശനം ചെയ്തു

തേവക്കല്‍: ആന്‍ ട്രീസാ ജോസഫ് എഴുതിയ 'ദി ഓഷ്യന്‍ ഇന്‍ മൈ സ്‌കൈ' എന്ന പുസ്തകം പ്രകാശനം ചെയ്തു. തേവക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ റവ. ഡോ. ജോര്‍ജ് പോള്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഡോ. വിപിന്‍ വി റോള്‍ഡന്റ് ആദ്യ പുസ്തകം ഏറ്റുവാങ്ങി. അഡ്വ. ജോസഫ് സെബാസ്റ്റ്യന്റെയും ലീത ജോസഫിന്റെയും മകളാണ് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേഷന്‍, ജേര്‍ണലിസം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ആന്‍ ട്രീസാ. 'നക്ഷത്രങ്ങള്‍ ആകാശത്ത് നിന്ന് നിപതിക്കും, ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും' (മര്‍ക്കോസ് 13:25) എന്ന ബൈബിള്‍ വാക്യമാണ് ഈ കൃതി എഴുതാനുള്ള പ്രധാന പ്രചോദനമെന്നു രചയിതാവ് പറഞ്ഞു. ഫാന്റസി ഫിക്ഷനായ ഈ പുസ്തകത്തില്‍ രചയിതാവ് വരച്ച ചിത്രങ്ങളും ഉണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org