ലയൺസ് ക്ലബ് 'സ്നേഹഭവന'ത്തിന് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.കെ ലുത്ര തറക്കല്ലിട്ടു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെ 2021 -2022 ഭവനനിർമാണപദ്ധതിയുടെ ഭാഗമായി കൊച്ചി പനമ്പിള്ളി നഗറിൽ ചക്കാലക്കൽ ജോണിയുടെ സ്നേഹഭവനത്തിന് ലയൺസ് ക്ലബ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.കെ ലുത്ര തറക്കല്ലിട്ടു. ഈ വര്ഷം നാല്പതിലധികം ഭവനങ്ങൾ സ്നേഹഭവനം പദ്ധതിയിലൂടെ നൽകുകയാണ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സി ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ശ്രീ. വി.സി. ജെയിംസ് അറിയിച്ചു. ചടങ്ങിൽ ക്യാബിനറ്റ് സെക്രട്ടറി സി.ജെ. ജെയിംസ്, റ്പോജെക്ട കോർഡിനേറ്റർ കെ.ബി. ഷൈൻകുമാർ, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ലൂയിസ് ഫ്രാൻസിസ്, ജോൺസൻ സി. എബ്രഹാം, സോൺ ചെയർമാൻ എൻ .ജെ ആൽബർട്ട്, റീജിയൻ ചെയർമാൻ വിജയകുമാർ, തരുൺ പട്ടാശ്ശേരി, ടി.വി. തോമസ്, കെന്നി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു .