

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിച്ച ഇംപാക്ട് സെന്ററിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും 13-ാം തീയതി ഞായറാഴ്ചരാവിലെ 8:30 ന് നിര്‍വ്വഹിച്ചു. ആശീര്‍വാദ ശിലാഫലക അനാച്ഛാദന കര്‍മ്മങ്ങളില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 9 ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ തോമസ് ചാഴികാടന്‍ എം.പി അദ്ധ്യക്ഷത വഹിച്ചു. മാര്‍ മാത്യു മൂലക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണവും കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശവും നല്‍കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ. ജോയി കട്ടിയാങ്കല്‍, ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ആയിരുന്ന റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ചു നല്കിയതാണ് ഇംപാക്ട് സെന്റര്‍. ഭിന്നശേഷിക്കാരുടെയും അവരുടെ പരിശീലകരുടെയും താമസിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യമോ അജപാലനപരമോ ആയ ക്യാമ്പുകള്‍ക്കും, മുത്തോലത്ത് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട താമസസൗകര്യങ്ങള്‍ക്കും ഇംപാക്ട് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കൂടാതെ നാട്ടില്‍ അവധിക്കെത്തുന്ന പ്രവാസികളുടെ താല്‍ക്കാലിക താമസത്തിന് ഇതിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതാണെന്ന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിച്ച ഇംപാക്ട് സെന്റര്‍.