ഹോളി ഹോം വീഡിയോ പരമ്പര ശ്രദ്ധേയമാകുന്നു

ഡിസംബർ 1 മുതൽ മുതൽ 25 വരെ ഓരോ ദിവസവും ഓരോ വീഡിയോ സന്ദേശം നൽകുകയാണ് ഈ പരമ്പരയിൽ
ഹോളി ഹോം  വീഡിയോ പരമ്പര  ശ്രദ്ധേയമാകുന്നു

എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വിഭാഗം ക്രിസ്മസിന് ഒരുക്കമായി തയ്യാറാക്കിയിരിക്കുന്ന ഹോളി ഹോം എന്ന വീഡിയോ പരമ്പര ശ്രദ്ധ നേടിയിരിക്കുന്നു.

ഡിസംബർ 1 മുതൽ മുതൽ 25 വരെ ഓരോ ദിവസവും ഓരോ വീഡിയോ സന്ദേശം നൽകുകയാണ് ഈ പരമ്പരയിൽ .

അതിരൂപതയിലെ 25 ഇടവകകളിലെ വിശ്വാസപരിശീലകരാണ് ഈ സന്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. "ക്രിസ്തീയ കുടുംബം രക്ഷയുടെ പാതയിൽ " എന്ന ഈ വർഷത്തെ ആപ്തവാക്യത്തെ അടിസ്ഥാനമാക്കി, വിശുദ്ധ ഗ്രന്ഥത്തിലെ 25 കുടുംബങ്ങൾ നൽകുന്ന ഗുണപാഠങ്ങളാണ് ഓരോ വീഡിയോയിലും അവതരിപ്പിച്ചിരിക്കുന്നത്. കുടുംബവർഷത്തിന്റെ പശ്ചാത്തലത്തിൽ കുടുംബകേന്ദ്രീകൃത വിശ്വാസപരിശീലനം എന്ന ദർശനത്തെ ഇതിൽ കൂടുതൽ ദീപ്തമാക്കുകയാണ് ഈ വീഡിയോ പരമ്പര കൊണ്ട് ലക്ഷ്യം വച്ചിരിക്കുന്നതെന്നു വിശ്വാസ പരിശീലന വിഭാഗം സയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴ പറഞ്ഞു. എറണാകുളം - അങ്കമാലി അതിരൂപതാ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ catechismernakulam എന്ന യുട്യൂബ് ചാനലിൽ ഈ വീഡിയോകൾ ലഭ്യമാക്കുന്നുണ്ട്. ഡയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴ , അസി.ഡയറക്ടർ ഫാ. ഡിബിൻ, സിസ്റ്റർ കിരൺ ജോസ് FCC, ബ്ര. ആന്റണി, ജോമോൻ ജോസ് എന്നിവരാണ് നേതൃത്വം നൽകുന്നത് .

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org