ആരോഗ്യവിഭാഗം തൊഴിലാളികൾക്ക് ഹൈജീൻ കിറ്റ് വിതരണം ചെയ്തു

ആരോഗ്യവിഭാഗം തൊഴിലാളികൾക്ക് ഹൈജീൻ കിറ്റ് വിതരണം ചെയ്തു
ചിത്രം അടിക്കുറിപ്പ്‌: ആരോഗ്യവിഭാഗം തൊഴിലാളികൾക്ക് സഹൃദയ നൽകിയ ഹൈജീൻ കിറ്റുകളുടെ വിതരണോദ്‌ഘാടനം  പി. ടി തോമസ് എം. എൽ. എ നിർവഹിക്കുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. ജിനോ ഭരണികുളങ്ങര, മേയർ സൗമിനി ജെയിൻ എന്നിവർ സമീപം.

എളംകുളം  : കൊച്ചി കോർപ്പറേഷനിലെ ആരോഗ്യവിഭാഗം തൊഴിലാളികൾക്ക് എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ഹൈജീൻ കിറ്റുകൾ വിതരണം ചെയ്തു. എളംകുളം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പി. ടി തോമസ് എം. എൽ. എ കിറ്റുകളുടെ വിതരണം നിർവഹിച്ചു. മേയർ സൗമിനി ജെയിൻ, സഹൃദയ ഡയറക്ടർ
ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര എന്നിവർ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org