കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: സീറോ മലബാര്‍ സിനഡ്

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: സീറോ മലബാര്‍ സിനഡ്

രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാ കണമെന്ന് സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡ് കേന്ദ്രസര്‍ക്കാ രിനോട് ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ െ്രെകസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളില്‍ സിനഡ് ഉത്കണ്ഠ രേഖപ്പെടു ത്തി. എത്യോപ്യയിലില്‍ ക്രിസ്തുമസ് കാലത്ത് 750 ലധികം ക്രൈ സ്തവര്‍ കിരാതമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഹൃദയഭേദകമായിരു ന്നു. ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരവാദത്തിന് ഇരയാകുന്ന െ്രെകസ്തവരുടെ ധീര രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്റെ കരുത്താണ് വിളിച്ചോതുന്നത്. സുവിശേഷാനുസൃതമായ സഹനമാര്‍ ഗ്ഗത്തിലൂടെ പീഡനങ്ങള്‍ക്കു വിധേയരാകുന്ന െ്രെകസ്തവ സഹോദര ങ്ങളെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്താന്‍ എല്ലാ വിശ്വാസികളോ ടും സിനഡ് ആഹ്വാനം ചെയ്തു.
സീറോ മലബാര്‍ സഭയുടെ കുര്‍ബാനയുടെ പരിഷ്‌കരിച്ച ക്രമം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ വൈകാതെ പ്ര സിദ്ധീകരിക്കാന്‍ സിനഡു തീരുമാനിച്ചു. സീറോ മലബാര്‍ കുര്‍ബാന യിലെ വചന വായനയ്ക്കായി രണ്ടാമതൊരു വായനാകലണ്ടറിനു കൂടി പരീക്ഷണാര്‍ത്ഥം അംഗീകാരം നല്കി. സഭയില്‍ ആഘോഷി ക്കപ്പെടുന്ന തിരുനാളുകളുടെ പ്രാധാന്യമനുസരിച്ചുള്ള പട്ടികയും സിനഡ് അംഗീകരിച്ചു. മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിന് സഭാ നിയമപ്രകാരം അനുവാദമുള്ളതിനാല്‍ പ്രസ്തുത സാഹചര്യങ്ങളില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളുടെ ക്രമത്തിനും സിനഡ് അംഗീകാരം നല്കി.
സീറോ മലബാര്‍ സഭാ അസംബ്ലി അടുത്തവര്‍ഷം ആഗസ്റ്റില്‍ ചേരാന്‍ തീരുമാനിച്ചു. അസംബ്ലിയുടെ ചര്‍ച്ചാവിഷയങ്ങള്‍ നിര്‍ണ്ണയി ക്കാന്‍ രൂപതാതലത്തില്‍ വൈദികരും സന്യസ്തരും അല്മായരുമായി വിശദമായ ആശയ വിനിമയങ്ങള്‍ നടത്തും. ഓണ്‍ലൈനില്‍ സംഘടിപ്പിക്കപ്പെട്ട സിനഡില്‍ രൂപതകളുടെ ചുമതലയുള്ളവരും വിരമിച്ചവരുമായ 59 മെത്രാന്മാര്‍ പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളിലെ സമയ വ്യത്യാസം പരിഗണിച്ചാണ് സിനഡിന്റെ സമയക്രമം നിശ്ചയിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org