മിഷന്‍ലീഗ് ജൂബിലി ഭവനം ശിലാസ്ഥാപനം നടത്തി

മിഷന്‍ലീഗ് ജൂബിലി ഭവനം ശിലാസ്ഥാപനം നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗ് എറണാകുളംഅങ്കമാലി അതിരൂപത ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലുകെട്ടില്‍ നിര്‍മ്മിച്ചുനല്‍കുന്ന ഗോള്‍ഡന്‍ ജൂബിലി ഭവനത്തിന്റെ ശിലാസ്ഥാപനകര്‍മ്മം അതിരൂപത വികാരി ജനറാള്‍ വെരി റവ. ഡോ. ജോയ് അയിനിയാടന്‍ നിര്‍വ്വഹിക്കുന്നു. വികാരി ഫാ. പോള്‍രാജ് കൊടിയന്‍, അതിരൂപത പ്രസിഡന്റ് തോമസ് ഇടശ്ശേരി, അതിരൂപത ജനറല്‍ സെക്രട്ടറി ആന്റണി പാലമറ്റം എന്നിവര്‍ സമീപം.

ചെറുപുഷ്പ മിഷന്‍ലീഗ് എറണാകുളംഅങ്കമാലി അതിരൂപത 'ഗോള്‍ഡന്‍ ജൂബിലി' സ്മാരകമായി കൊരട്ടി നാലുകെട്ട് ഇടവകയിലെ മിഷന്‍ലീഗുമായി സഹകരിച്ച് ആറ് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു നല്‍കുന്ന 'ജൂബിലി ഭവനം' നാലുകെട്ടില്‍ വച്ച് എറണാകുളംഅങ്കമാലി അതിരൂപത വികാരി ജനറാള്‍ വെരി റവ. ഡോ. ജോയ് അയിനിയാടന്‍ തറക്കല്ല് ആശീര്‍വ്വദിച്ച് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവക വികാരി റവ. ഫാ. പോള്‍ രാജ് കൊടിയന്‍, മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ റവ. ഫാ. ടോണി കോട്ടയ്ക്കല്‍, പ്രസിഡന്റ് തോമസ് ഇടശ്ശേരി, ജനറല്‍ സെക്രട്ടറി ആന്റണി പാലമറ്റം, അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, പി.ടി. പൗലോസ്, എം.ഡി. ജോയി, യു.കെ. പോളി, ഡേവീസ് മുള്ളംകുഴി, ലിപിന്‍ ബെന്നി, ജിയോ ജോണി, കുമാരി മരിയ വര്‍ഗ്ഗീസ്, ലിയ ജോയ്, ജെയ്ന്‍ തേലക്കാടന്‍, ജോഷി മുള്ളംകുഴി, സൈജന്‍ ചൂരയ്ക്കല്‍, ബാബു കോമ്പാറ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org