മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി

മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി
Published on

ചിത്രത്തില്‍: മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ മകരം തിരുനാളിന് അതിരുപത വികാരി ജനറാൾ റവ.ഡോ.ഫാ.ജോയ് ഐനിയാടൻ കൊടികയറ്റുന്നു. വികാരി ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോസ് കണ്ടമംഗലത്താൻ എന്നിവർ സമീപം.


മഞ്ഞപ്ര: മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് കൊടികയറി. എറണാകുളം. അങ്കമാലി അതിരൂപത വികാരി ജനറാൾ nവ..ഡോ.ഫാ.ജോയ് ഐനിയാടൻ തിരുനാളിന് കൊടികയറ്റി. വികാരി ഫാ.സെബാസ്ത്യൻ ഊരക്കാടൻ, ഫാ. ആൻറണി നടുവത്തുശ്ശേരി, ഫാ.തോമസ് പയ്യപ്പിള്ളി, ജനറൽ കൺവീനർ ജോസ് കണ്ടമംഗലത്താൻ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു വേസ്പര ദിനമായ നാളെ ( 24 ഞായർ ) രാവിലെ 9.30ന് ആഘോഷമായ വിശുദ്ധ കുർബാന, വൈകീട്ട് 5ന് രൂപം എഴുന്നള്ളിക്കൽ, തുടർന്ന് ആലോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം (പള്ളി അങ്കണത്തിൽ മാത്രം), വാഴ്വ്.
തിരുനാൾ ദിനമായ 25 ന് രാവിലെ 9.30ന് തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം (പള്ളി അങ്കണത്തിൽ), തുടർന്ന്, വാഴ്വ്, വൈകീട്ട് നാലിനും,5നും, ആറിനും വിശുദ്ധ കുർബാന, തുടർന് രൂപം എടുത്തു വയ്ക്കൽ. തിരുനാൾ ദിവസങ്ങളിൽ അമ്പ് എഴുന്നള്ളിക്കുന്നതിന് സൗകര്യം ഉണ്ടാകും. കോവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാകും തിരുനാൾ ആഘോഷങ്ങൾ. 31-ന് എട്ടാമിടം തിരുനാൾ ആഘോഷം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org