അമലയില്‍ പീഡിയാട്രിക് റുമറ്റോളജി വിഭാഗം ആരംഭിച്ചു

അമലയില്‍ പീഡിയാട്രിക് റുമറ്റോളജി വിഭാഗം ആരംഭിച്ചു
Published on

അമല മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ സന്ധിവാതരോഗചികിത്സയ്ക്ക് പ്രത്യേകം ആരംഭിച്ച പീഡിയാട്രിക് റുമറ്റോളജി വിഭാഗത്തിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. സന്ധികളിലെ വേദന, നീര്‍ക്കെട്ട്, നടുവേദന, ഇടയ്ക്കിടെയുള്ള പനി, ഓട്ടോ ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രംസ് എന്നിങ്ങനെ കുട്ടികളെ ബാധിക്കുന്ന നിരവധി സന്ധിവാത രോഗങ്ങള്‍ക്ക് ഈ ക്ലിനിക്കില്‍ ചികിത്സ ലഭിക്കും എന്ന് പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു.
ഡോ. ഹരികൃഷ്ണന്‍, ഡോ. ഷിജി ജോസഫ് എന്നിവരാണ് ഈ വിഭാഗത്തിലെ വിദഗ്ദ്ധര്‍. ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഡോ.ബെറ്റ്‌സി തോമസ്, ഡോ. രാംരാജ് എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org