സ്വീകരിക്കുന്നതിലല്ല നൽകുന്നതിലാണ് ക്രിസ്മസ് സന്ദേശം: ഫാ. ജോസി താമരശ്ശേരി

ചാവറയിൽ ക്രിസ്മസ് ആഘോഷിച്ചു
സ്വീകരിക്കുന്നതിലല്ല നൽകുന്നതിലാണ് ക്രിസ്മസ് സന്ദേശം: ഫാ. ജോസി താമരശ്ശേരി
Published on

കൊച്ചി: സ്വീകരിക്കുന്നതിലല്ല നൽകുന്നതിലാണ് ക്രിസ്മസ് സന്ദേശം ഉള്ളതെന്ന് സി,എം ഐ സഭ വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിന്റെ ക്രിസ്മസ് ആഘോഷം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാ. ജോസി താമരശ്ശേരി. മനസുകൊണ്ട് മറ്റുള്ളവർക്ക് സന്തോഷം പകർന്നു കൊടുക്കുകയും നമ്മുടെ ആഗ്രഹങ്ങളും അഹംഭാവങ്ങളും മാറ്റിവച്ചുകൊണ്ടു മറ്റുള്ളവർക്കായി കരുതിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ.ബിജു വടക്കേൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി, സേവാ സെക്രട്ടറി ഫാ. മാത്യു കിരിയന്തന്, ഫാ. മാത്യു വേമ്പാനി, ജോൺസൻ സി. എബ്രഹാം, ജിജോ പാലത്തിങ്കൽ, ജോളി പവേലിൽ എന്നിവർ പ്രസംഗിച്ചു .

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org