കത്തോലിക്ക കോണ്‍ഗ്രസ്സ് ഡീസല്‍, പെട്രോള്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ സമരം നടത്തി

കത്തോലിക്ക കോണ്‍ഗ്രസ്സ് ഡീസല്‍, പെട്രോള്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ സമരം നടത്തി

ഫോട്ടോ അടിക്കുറിപ്പ് : കത്തോലിക്ക കോണ്‍ഗ്രസ്സ് മൂഴിക്കുളം ഫൊറോനാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡീസല്‍, പെട്രോള്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ കോടുശ്ശേ രിയില്‍ വച്ച് നടത്തിയ സമരം അതിരൂപതാ ഡയറക്ടര്‍ വെരി റവ. ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോണ്‍ തെക്കന്‍, അതിരൂപതാ പ്രസിഡന്റ് ശീ. (ഫ്രാന്‍സിസ് മൂലന്‍, പ്രസിഡന്റ് ആന്റണി പാലമറ്റം എന്നിവര്‍ സമീപം.

ഡീസല്‍, പെട്രോള്‍, പാചകവാതക വിലവര്‍ദ്ധനവില്‍ കേന്ദ്രകേരള സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ് മൂഴിക്കുളം ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടുശ്ശേരിയില്‍ വച്ച് പ്രതിഷേധ സമരം നടത്തി. എറണാകുളംഅങ്കമാലി അതിരൂ പത കത്തോലിക്കാ കോണ്‍ഗ്രസ്സ് ഡയറക്ടര്‍ വെരി റവ. ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി പാലമറ്റം അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സിസ് മൂലന്‍, ഗ്ലോബല്‍ സമിതി സെക്രട്ടറി ശ്രീ. ബെന്നി ആന്റണി, ഫൊറോന ഡയറക്ടര്‍ ഫാ. ജോണ്‍ തെക്കന്‍, അതിരൂപതാ വൈസ് പ്രസിഡന്റ് ശ്രീമതി. മേരി റാഫേല്‍, ജോണി ഭരണികുളങ്ങര, ജിജോ ചീരകത്തില്‍, തോമസ് പാടത്തറ, തോമസ് തെറ്റയില്‍, ജോസഫ് മാടവന, കെ.എ. പോളച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org