കത്തോലിക്ക കോണ്‍ഗ്രസ് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു

കത്തോലിക്ക കോണ്‍ഗ്രസ് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു

കത്തോലിക്ക കോണ്‍ഗ്രസ് കിഴക്കും ഭാഗം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ കുടുംബ യൂണിറ്റുകള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരഘട്ടത്തിലെ ആരോഗ്യ പരിശോധനകള്‍ക്കും സുരക്ഷിതത്വത്തിനുമുള്ള പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കനിസ്റ്റര്‍, ഓക്‌സീമീറ്റര്‍, തെര്‍മോമീറ്റര്‍, സാനിറ്റൈ സര്‍ തുടങ്ങിയവ അടങ്ങിയ കിറ്റുകളാണു വിതരണം ചെയ്തത്.

കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ കടവി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സുബിന്‍ പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, ഫൊറോന പ്രസിഡന്റ് ജോസ് ആന്റണി, സിസ്റ്റര്‍ ലിസല്‍, സജി പള്ളിപ്പാടന്‍, യു.ജെ. ജെയിംസ്, എം.ഐ. ദേവസിക്കുട്ടി, യു.കെ. ഡേവിസ്, ടിജോ വര്‍ഗീസ്, ഷാജന്‍ മാത്യു, ദീപ ബിജന്‍, ജോസഫ് ഇടശേരി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org