കോവിഡ്: കത്തോലിക്കാ സഭ നടത്തിയത് 64.15 കോടിയുടെ നിശബ്ദസേവനം

കോവിഡ്: കത്തോലിക്കാ സഭ നടത്തിയത് 64.15 കോടിയുടെ നിശബ്ദസേവനം

സിജോ പൈനാടത്ത്

കോവിഡ് കാലത്തെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കു കേരള കത്തോലിക്കാ സഭ നടത്തിയത് 15, 15 കോടി രൂപയുടെ നിശബ്ദ സേവനങ്ങള്‍. നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതുള്‍പ്പടെയാണിത്.

കോവിഡും ലോക്ക്‌ഡൌണും ഏല്‍പിച്ച ആഘാതത്തില്‍നിന്നുള്ള അതിജീവനത്തിനു കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയാണ് 64,15,55,582 രൂപ ചെലവഴിച്ചത്. സര്‍ക്കാരിന്റെ ഭക്ഷ്യ
ക്കിറ്റുകള്‍ ജനങ്ങളിലേക്കെത്തും മുമ്പേ, സഭാ സംവിധാനങ്ങളില്‍നിന്നുള്ള ആരോഗ്യ, ഭക്ഷ്യക്കിറ്റുകള്‍ വിതരണം തുട ങ്ങിയിരുന്നു. എറണാകുളത്തെ സഹൃദയ മാത്രം അര ലക്ഷം ഭക്ഷ്യക്കിറ്റുകള്‍ ഉള്‍പ്പെടെ 10,27 കോടി രൂപയുടെ സഹായം കോവിഡ് കാലത്തു വിതരണം ചെയ്തു. 2020 ജൂണ്‍ 30 വരെ കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ് സമാഹരിച്ച കണക്കുകള്‍ പ്രകാരം കോവിഡ് പ്രതിരോധത്തിനു 4,23,559 സാനിറ്റെസര്‍ ബോട്ടിലുകളും ലക്ഷക്കണക്കിനു മാസ്‌ക്കുകള്‍ ഉള്‍പ്പെടെ 2,48,478 ഹൈജീന്‍ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. വിവിധ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ 207 കമ്യൂണിറ്റി കിച്ചണുകളിലൂടെ 4.90 ലക്ഷം പേര്‍ക്കു ഭക്ഷണം എത്തി ച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു പിപിഇ കിറ്റുകളും വിതരണം ചെയ്തു.

ചികിത്സാ ആവശ്യങ്ങള്‍ക്കായി 1.35 ലക്ഷവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു സാമ്പത്തിക സഹായമായി 4,06,37,481 രൂപയും നല്‍കി. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു സൗകര്യമില്ലാതിരുന്ന 101 കുടുംബങ്ങളില്‍ ടെലിവിഷനുകള്‍ എത്തിച്ചു. 58,312 അതിഥി തൊഴിലാളികള്‍ക്കു സഭ ഇക്കാലത്തു സേവനങ്ങളെത്തിച്ചു. ഇടവകകളും സഭയിലെ വിവിധ സംഘടനകളും പ്രാദേശിക തലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. സഭാംഗങ്ങളായ യുവാക്കള്‍ ഉള്‍പ്പെടെ 37,283 സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെസിബിസി 1.35 കോടി രൂപ ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നു. |കോവിഡ് മൂലം മരിച്ചവരുടെ സംസ്‌കാരത്തിനു നേതൃത്വം നല്‍കുന്ന വിവിധ രൂപതകളിലെ സമരിറ്റന്‍സേനകളുടെ സേവനം ഇപ്പോഴും തുടരുന്നുണ്ട്.

courtsy: deepika

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org