തണൽ ഐക്യവേദി പരിയാപുരം മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

തണൽ ഐക്യവേദി പരിയാപുരം മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

ഫോട്ടോ അടിക്കുറിപ്പ്: പരിയാപുരം തണൽ ഐക്യവേദി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്യുന്നു.

അങ്ങാടിപ്പുറം: പരിയാപുരം പിലാക്കൽപടി കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ ഐക്യവേദി വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.പി എസ് സി, യുപിഎസ് സി തുടങ്ങിയ മത്സര പരീക്ഷകക്കു തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പെരിന്തൽമണ്ണ ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ ഇ.ഷാഹുൽ ഹമീദ് ക്ലാസ്സെടുത്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം നിർവഹിച്ചു.

തണൽ ഡയറക്ടർ വാക്കാട്ടിൽ സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സഈദ ടീച്ചർ, ജില്ലാപഞ്ചായത്ത് അംഗം പി. ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി ടീച്ചർ, മനോജ് വീട്ടുവേലിക്കുന്നേൽ, ഡോ.കെ. മുഹമ്മദ് റിയാസ്, ബഷീർ കിനാതിയിൽ, മുസ്തഫ തേട്ടോളി, ബിജു വെട്ടം, കെ.ടി. അനസ്, പഞ്ചായത്ത് അംഗങ്ങളായ ഖദീജ ടീച്ചർ, അനിൽ പുലിപ്ര, കെ.ടി. അൻവർ എന്നിവർ പ്രസംഗിച്ചു .

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org