വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകര്‍ – മാര്‍ മാത്യു മൂലക്കാട്ട്

വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകര്‍ – മാര്‍ മാത്യു മൂലക്കാട്ട്

അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അദ്ധ്യാപക ദിനാചരണത്തിന്റെയും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സിസ്റ്റര്‍ ജോളി എസ്.ജെ.സി, ഫാ. സുനില്‍ പെരുമാനൂര്‍, പ്രൊഫ. ഡോ. പി.റ്റി ബാബുരാജ്, ആര്യ രാജന്‍, ഷൈനി ഫിലിപ്പ്, സിസ്റ്റര്‍ ലൂഡ്‌സി എസ്.വി.എം, ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ സമീപം.

കോട്ടയം: വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകരെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അദ്ധ്യാപക ദിനാചരണത്തിന്റെയും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുടെയും പരിശീലകരുടെയും പരിശ്രമങ്ങള്‍ വിലമതിക്കനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡയറക്ടര്‍ പ്രൊഫ. ഡോ. പി.റ്റി ബാബുരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് പ്രൊഫ. ഡോ. പി.റ്റി ബാബുരാജ്, തോട്ടറ സെന്റ് ജോസഫ് ഭവന്‍ സുപ്പീരിയറും ഡയറക്ടറുമായ  സിസ്റ്റര്‍ ജോളി എസ്.ജെ.സി, പൂഴിക്കോല്‍ മര്‍ത്താഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൂഡ്‌സി എസ്.വി.എം, സി.ബി.ആര്‍ പരിശീലകരും അദ്ധ്യാപകരുമായ മേരി ഫിലിപ്പ്, സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിസ്റ്റര്‍ അല്‍ഫോന്‍സി എസ്.വി.എം, ബീനാ ജോയി, സാലി മാത്യു, ഷേര്‍ളി ജോസ്, ജിങ്കിള്‍ ജോയി, ഗ്രേസി സണ്ണി, ഷിജി ബെന്നി, പ്രീതി പ്രതാപന്‍, ആന്‍സി മാത്യു, സജി ജേക്കബ് എന്നിവരെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ദിനാചരണം സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org