Kerala
സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്
കൊച്ചി: സ്‌കൂള്‍ അക്കാഡമിയുടെ 'സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന' അധ്യാപകപുരസ്‌കാരം എറണാകുളം സെന്റ് തെരേസാസ് സി ജി എച്ച് എച്ച് എസ്സിലെ സിസ്റ്റര്‍ നിരഞ്ജനയ്ക്ക് ലഭിച്ചു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികവുറ്റ രീതിയിലുള്ള അധ്യാപനം, വ്യത്യസ്തങ്ങളായ കലാലയ - വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ പ്രതിബദ്ധത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ മേഖലയ്ക്ക് നല്കിയിട്ടുള്ള സംഭാവനകള്‍ എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ്.
സിസ്റ്ററിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, യു ട്യൂബ് പഠന വിഡിയോകള്‍ എന്നിവ ശ്രദ്ധിക്കപ്പെട്ടതാണ്.
അധ്യാപകര്‍ക്കായി നടത്തിയ കഥാരചനയില്‍ ഒന്നാം സ്ഥാനവും പഞ്ചരത്‌ന-വിദ്യാരത്‌ന അവാര്‍ഡ്, സംസ്ഥാന മദര്‍ തെരസേ സേവന അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.