

കൊച്ചി : അധ്യാപകരെ ഒരിക്കലും മറക്കില്ല, കാരണം അവരാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായ പങ്കുവയ്ക്കുന്നവരെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അഭിപ്രായപ്പെട്ടു. നല്ല ഭാവി ഉണ്ടാകുന്നതിനായി നല്ല സ്വപ്നം ഉണ്ടാകണമെന്നും സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പ്രയത്നിക്കണമെന്നും വിദ്യാർത്ഥികളോട് ഫാ. അനിൽ ഫിലിപ്പ് തുടർന്ന് പറഞ്ഞു.
ചാവറ കൾച്ചറൽ സെന്റർ, കലൂർ ഗവൺമെന്റ് മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ദേശീയ അധ്യാപക ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ.,പ്രിൻസിപ്പൽ ടെസ്സി ജോസഫിനെ പൊന്നാട അണിയിച് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് അധ്യാപകദിന സമ്മാനമായി സ്റ്റീൽ അലമാരയുടെ താക്കോൽ കൈമാറി. പ്രിൻസിപ്പാൾ ടെസി ജോസഫ്, അദ്ധ്യാപിക അമ്പിളി എന്നിവർ പ്രസംഗിച്ചു.