അദ്ധ്യാപകന്‍ പുണ്യപുരുഷനാണ് : പ്രൊഫ. എം. കെ. സാനു

ചാവറ കള്‍ച്ചറല്‍ സെന്ററും ലയണ്‍സ് ക്ലബ് കൊച്ചിന്‍ എംപയറും സംയുക്തമായി സംഘടിപ്പിച്ച അദ്ധ്യാപകദിനാഘോഷം പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു.
ചാവറ കള്‍ച്ചറല്‍ സെന്ററും ലയണ്‍സ് ക്ലബ് കൊച്ചിന്‍ എംപയറും സംയുക്തമായി സംഘടിപ്പിച്ച അദ്ധ്യാപകദിനാഘോഷം പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു.

അദ്ധ്യാപകന്‍ പുണ്യപുരുഷനാണ്, ഒരു സാധാരണക്കാരനുമാണ്, സാധാരണക്കാരുടെ എല്ലാ ചാപല്യങ്ങളുമുള്ള മനുഷ്യനാണ്, എന്നാല്‍ അദ്ധ്യാപകന്‍ എന്ന പീഠത്തില്‍ ഇരുന്നാല്‍ മറ്റൊരു ആളാണ്. പ്രശോഭിതനും, അനുഗ്രഹീതനുമാണ്, മറ്റുള്ളവരാല്‍ അനുഗ്രഹപ്പെട്ടവനുമാണ്, ഈ അര്‍ത്ഥത്തിലാണ് അദ്ധ്യാപകവൃത്തി കാണേണ്ടതെന്നും പ്രൊഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററും ലയണ്‍സ് ക്ലബ് കൊച്ചിന്‍ എംപയറും സംയുക്തമായി സംഘടിപ്പിച്ച അദ്ധ്യാപകപുരസ്‌കാരവും അദ്ധ്യാപകദിനാഘോഷവും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം.ഐ. സഭ വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം എസ്.ആര്‍.വി. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു എ.എന്‍., തോപ്പുംപടി ഔവര്‍ ലേഡിസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിസ്സി ചക്കാലക്കല്‍, എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് രാധിക എസ്,മണ്ണംതുരുത്ത ് സെന്റ് ജോസഫ്സ് എല്‍.പി. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ റാല്‍ഫി എന്‍.ടി., പെരുമാനൂര്‍ കെ.പി.എല്‍.പി. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ഫിലോമിന ജോയ്സി, എറണാകുളം ശ്രീ രുദ്രവിലാസം യു.പി. സ്‌ക്കൂള്‍ ഹെഡ്മിസ്്രടസ്സ് സിന്ധു ടി.പി., കരിത്തല സെന്റ് ജോസഫ്സ് യു.പി. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ജെനി ജോസഫ് എഫ്.സി.സി എന്നിവരെ തലമുറകളുടെ ഗുരുനാഥനായ സാനുമാഷ് പൊന്നാട അണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. എം.കെ. സാനുമാഷിനെ പൊന്നാട അണിയിച്ച് ഓണക്കോടി നല്‍കി ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് ആദരിച്ചു.
സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ പ്രസിഡന്റ് ഡി. ബി. ബിനു, ഡോ. സുനില്‍ സി. വര്‍ഗ്ഗീസ്, ജോളി പവേലില്‍, സിമ്മി ആന്റണി, മേഘ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org