
മനുഷ്യഹൃദയങ്ങളെ സ്നേഹത്തിൽ കൂട്ടിച്ചേർക്കുന്ന കൂടാരങ്ങളാകണം ആരാധനാലയങ്ങൾ എന്ന് ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അഭിപ്രായപ്പെട്ടു. സഹിഷ്ണുതയുടെയും ദൈവഭയത്തിന്റെയും ആദ്യപാഠശാലകളാണ് അവ. നെഹ്റു നഗർ സെന്റ് പീറ്റേഴ്സ് പള്ളിയുടെ ഇടവക പ്രഖ്യാപന രജത ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. വികാരി ഫാദർ ഫ്രാൻസിസ് ആലപ്പാട്ട്, ഫാദർ ലിജോ ഐക്കരതാഴത്ത് എന്നിവർ സഹകാർമികരായി. ട്രസ്റ്റിമാരായ ബേബി കളത്തിൽ, ജോജി ചിറമ്മൽ എന്നിവർ നേതൃത്വം നൽകി.