
കാക്കനാട്: സീറോമലബാര്‍ സഭയില്‍ ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയര്‍ത്തികൊണ്ടും മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുസ്ഥാനത്തു നിയ മിച്ചുകൊണ്ടും ബല്‍ത്തങ്ങാടി രൂപതാമെത്രാനായി ക്ലയീഷ്യന്‍ സന്യാസസമൂഹാംഗമായ ബഹു. ജെയിംസ് പട്ടേലില്‍ അച്ചനെയും അദിലാബാദ് രൂപതാധ്യക്ഷനായി സി എം ഐ സന്യാസസമൂഹാംഗമായ ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെയും നിയമിച്ചുകൊണ്ടും കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുകൊണ്ടും സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് കല്പന പുറപ്പെടുവിച്ചു.
സീറോ മലബാര്‍ സഭാകേന്ദ്രത്തില്‍ ആഗസ്റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമതു മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആര്‍ച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. സിനഡുതീരുമാനങ്ങള്‍ക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ഇതു സംബന്ധിച്ച് കല്പനകള്‍ പുറപ്പെടുവിച്ചു. 2025 ആഗസ്റ്റ് 28 നു സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും നടന്നു.
നാലു പുതിയ അതിരൂപതകള്‍
ഫരീദാബാദ് കേന്ദ്രമായുളള പ്രോവിന്‍സില്‍ ബിജ്‌നോര്‍, ഗോരഖ്പൂര്‍ രൂപതകള്‍ സാമന്തരൂ പതകളായിരിക്കും. ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പിതാവാണ് മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്. ഉജ്ജയിന്‍ അതിരൂപതയുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് സാഗര്‍, സാറ്റ്‌ന, ജഗ്ദല്‍പൂര്‍ രൂപതകളാണ്. ഉജ്ജയിന്‍ രൂപതാദ്ധ്യക്ഷനായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവാണ് പുതിയ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പ്. കല്ല്യാണ്‍ കേന്ദ്രമാക്കിയുളള പ്രോവിന്‍സില്‍ ഛാന്ദ, രാജ്‌കോട്ട് രൂപതകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കല്ല്യാണ്‍ രൂപതാ മെത്രാനായ മാര്‍ തോമസ് ഇലവനാല്‍ 75 വയസ്സു പൂര്‍ത്തിയായതിനെത്തുടര്‍ന്നു രാജി സമര്‍പ്പിച്ചതിനാല്‍, നിലവില്‍ സീറോമലബാര്‍ സഭയുടെ കൂരിയാമെത്രാനായ മാര്‍ സെബാ സ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പിതാവു കല്ല്യാണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമി ക്കപ്പെട്ടു. ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാ ബാദിലെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ പിതാവാണ് പ്രോവിന്‍സിന്റെ മെത്രാപ്പോലീത്ത. തമിഴ്‌നാട്ടിലെ ഹൊസൂര്‍ രൂപത തൃശൂര്‍ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജര്‍ ആര്‍ച്ച്ബിഷപ് കല്പന നല്കിയിട്ടുണ്ട്.
അദിലാബാദ്, ബല്‍ത്തങ്ങാടി രൂപതകളില്‍ പുതിയ മെത്രാന്മാര്‍
ക്ലരീഷ്യന്‍ സന്യാസസമൂഹത്തിന്റെ ജര്‍മനിയിലെ വര്‍സ്ബുര്‍ഗ്ഗ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്ന ബഹു. ജെയിംസ് പട്ടേരില്‍ അച്ചനെ ബല്‍ത്തങ്ങാടി രൂപതയുടെ മെത്രാനായി മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവു നിയമിച്ചു. ബല്‍ത്തങ്ങാടി രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ലോറന്‍സ് മുക്കുഴി പിതാവു ആരോഗ്യകരണങ്ങളാല്‍ രാജിവച്ച ഒഴിവിലേക്കാണ് ബഹു. ജയിംസ് പട്ടേരിലച്ചന്‍ നിയമിതനായിരിക്കുന്നത്.
ഛാന്ദാ സി. എം. ഐ. മാര്‍തോമാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവ നമനുഷ്ഠിക്കുന്ന ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെ അദിലാബാദ് രൂപതയുടെ മെത്രാനായി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവു നിയമിച്ചു. അദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേ ങ്ങാടന്‍ പിതാവു ഷംഷാബാദ് രൂപതയുടെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേ ക്കാണ് ബഹു. ജോസഫ് തച്ചാപറമ്പത്തച്ചന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
12 രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരണം
2017 ഒക്ടോബര്‍ 9 നു സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ സ്ഥാപനത്തോടെയാണ് സീറോമലബാര്‍ സഭയ്ക്കു ഭാരതം മുഴുവനിലും അജപാലനാവകാശം ലഭിച്ചത്. അന്നു നിലവില്‍ ഉണ്ടായിരുന്ന രൂപതകളില്‍ ഉള്‍പ്പെടാത്ത എല്ലാ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി യാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ രൂപത സ്ഥാപിച്ചത്. 23 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണപ്രദേശങ്ങളിലും രണ്ടു ദ്വീപുകളിലുമായി വ്യാപിച്ചുകിടന്ന രൂപതയുടെ പ്രദേശ ങ്ങളില്‍ ഫലപ്രദമായ അജപാലനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി വിവിധ സിന ഡുസമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷംഷാബാദ് രൂപതയുടെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് മറ്റു പതിനൊന്നു രൂപതകളുടെ അതിര്‍ ത്തി പുനര്‍നിര്‍ണയിക്കുന്നതിനുള്ള സിനഡുതീരുമാനത്തിനു വത്തിക്കാന്റെ അംഗീകാരം ല ഭിക്കുകയുണ്ടായി. അതിന്‍പ്രകാരം, അദിലാബാദ്, അദിലാബാദ്, ബിജ്‌നോര്‍, ഛാന്ദ, ഗോരക്പൂര്‍, കല്യാണ്‍, ജഗ്ദല്‍പൂര്‍, രാജ്‌കോട്ട്, സാഗര്‍, സാറ്റ്‌ന, ഷംഷാബാദ്, ഉജ്ജയിന്‍, ഷംഷാബാദ് എന്നീ രൂപതകളുടെ അതിര്‍ത്തി തന്റെ കല്പ്പന വഴി മേജര്‍ ആര്‍ച്ചുബിഷപ്പ് പുനര്‍നിര്‍ണയിച്ചു.
ഫാ. ജെയിംസ് പട്ടേരില്‍ സി എം എഫ്
ബല്‍ത്തങ്ങാടി രൂപതയില്‍ ബട്ടിയാല്‍ സെന്റ് മേരീസ് ഇടവക പട്ടേരില്‍ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1962 ജൂലൈ 27നാണു ബഹു. ജെയിംസ് പട്ടേരില്‍ അച്ചന്‍ ജനിച്ചത്. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തില്‍ സെമിനാരി പരിശീലനം ആരംഭിച്ചു. ബാഗ്ലൂരില്‍ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി. 1990 ഏപ്രില്‍ 26 നു പൗരോഹിത്യം സ്വീകരിച്ചശേഷം ബല്‍ത്തങ്ങാടി രൂപ തയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ജര്‍മനിയിലെ ഫബുര്‍ഗ്ഗ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു പാസ്റ്ററല്‍ തിയോളജിയില്‍ ഉപരിപഠനം നടത്തി. ഇപ്പോള്‍ ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ ജര്‍മനിയിലെ വര്‍സ്ബുര്‍ഗ്ഗ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനംചെയ്യുന്ന അദ്ദേഹം വര്‍സ്ബുര്‍ഗ്ഗ് രൂപതയിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലനചുമതലയും നിര്‍വഹിക്കുന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മെത്രാന്‍.
ഫാ. ജോസഫ് തച്ചാപറമ്പത്ത് സി എം ഐ
ഇടുക്കി രൂപതയിലെ നാലുമുക്ക്‌നസത്ത്വാലി ഇടവകയില്‍ തച്ചാപറമ്പത്ത് ലൂക്കോസ്ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24നാണു ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചന്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സി. എം. ഐ. ഛാന്ദാ മാര്‍തോമാ പ്രോവിന്‍സില്‍ ചേര്‍ന്നു വൈദീകപരിശീലനം ആരംഭി ച്ചു. വാര്‍ധായിലെ ദര്‍ശന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തത്വശാസ്ത്രവും ധര്‍മാരാം കോളേ ജില്‍നിന്നു ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി. 1997 ജനുവരി 1 നു അഭിവന്ദ്യ മാര്‍ വിജയാ നന്ദ് നെടുംപുറം പിതാവില്‍നിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഛാന്ദാ രൂപത യില്‍ ബാലാപൂര്‍, ചിന്‍ചോളി, ദേവാപൂര്‍, ദുര്‍ഗാപൂര്‍ എന്നീ ഇടവകകളില്‍ അജപാ ലനശുശ്രൂഷകള്‍ നിര്‍വഹിച്ചു. ഛാന്ദാ സി. എം. ഐ.മാര്‍തോമാ പ്രോവിന്‍സിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടക്കംകുറിച്ചഅദ്ദേഹം സാമ്പത്തിക ചുമതലയുളള കൗണ്‍സിലറായും ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്. അദിലാബാദ് രൂപതയുടെ ഫിനാന്‍സ് ഓഫീസറായി 2005 മുതല്‍ 2008 വരെയും, 2017 മുതല്‍ 2023 വരെയും ശുശ്രൂഷ നിര്‍വഹിച്ചു. 2023 മുതല്‍ ഛാന്ദോ മാര്‍ തോമാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമ നുഷ്ഠിക്കുന്നു. ബി.എഡും, എം.എഡും പാസ്സായ അദ്ദേഹം രാജസ്ഥാന്‍ സണ്‍റൈസ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യുന്നു. മലയാളം, തെലുഗ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.