സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ എസ് എസ് എസ്

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ എസ് എസ് എസ്

Published on

കോട്ടയം : തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോണ്‍ മേള സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലോണ്‍ മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ എസ് എസ് എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ എസ് എസ് എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍മാരായ മേരി ഫിലിപ്പ്, ലിജോ സാജു എന്നിവര്‍ പ്രസംഗിച്ചു. ചൈതന്യ സംരംഭക നിധി എന്ന പേരില്‍ നടപ്പിലാക്കുന്ന ലോണ്‍ മേളയുടെ ഭാഗമായി പശു, ആട്, കോഴി വളര്‍ത്തല്‍, തയ്യല്‍ യൂണീറ്റ്, പലഹാര യൂണിറ്റ്, സംഘകൃഷി, പെട്ടിക്കട തുടങ്ങിയ വിവിധങ്ങളായ സ്വയം തൊഴില്‍ പദ്ധതികള്‍ ചെയ്യുന്നതിനായാണ് ലോണ്‍ ലഭ്യമാക്കിയത്.

logo
Sathyadeepam Online
www.sathyadeepam.org