കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്

കൊച്ചി: കുട്ടികളിലെ കഴിവുകളെ വളര്‍ത്തുവാന്‍ കെ.സി.ബി.സി മീഡിയ കമ്മീഷനും, കുട്ടികളുടെ പ്രമുഖ മാഗസിനായ സ്‌നേഹസേനയും, ചേര്‍ന്ന് ഒരുക്കുന്ന സമ്മർ ഫിയസ്‌ത്താ (SUMMER FIESTA) 2022 ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈ മാസം 18,19 തീയതികളില്‍ കൊച്ചി പാലാരിവട്ടം പി.ഓസിയിലാണ് സമ്മര്‍ ക്യാമ്പ് നടക്കുന്നത്. കലാ, സാഹിത്യം, സംഗീതം, പ്രസംഗം, തീയേറ്റര്‍ എന്നിവയില്‍ ക്യാമ്പില്‍ പരിശീലനം നല്കും. 8 വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടിക്കള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8281054656 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു. ഭക്ഷണം ഉള്‍പ്പടെ 800 രൂപയാണ് ക്യാമ്പിന്റെ ഫീസ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ക്യാമ്പ് നടക്കുന്നത്.

Related Stories

No stories found.