വേനലവധി ആഘോഷമാക്കാന്‍ കുട്ടികള്‍ക്കായി കൊച്ചി മെട്രോയില്‍ സമ്മര്‍ ക്യാമ്പ്

കൊച്ചി മെട്രോ ഒരുക്കിയ ഡിസ്‌കവര്‍ 2022 സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അമൃത ശിവന്‍, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ എന്നിവര്‍ സമീപം.
കൊച്ചി മെട്രോ ഒരുക്കിയ ഡിസ്‌കവര്‍ 2022 സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അമൃത ശിവന്‍, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ എന്നിവര്‍ സമീപം.
Published on

എറണാകുളം : വേനലവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ച് കൊച്ചി മെട്രോ. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, എറണാകുളം റെയില്‍വേ ചൈല്‍ഡ് ലൈന്‍, ആസ്റ്റര്‍ മെഡിസിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഡിസ്‌കവര്‍ 2022 എന്ന പേരില്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 5 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പ് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയാണ് നടത്തപ്പെടുക. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നടത്തുന്ന ക്യാമ്പ് ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നിങ്ങനെ 3 ദിവസങ്ങളിലായിട്ടാണ് ഉണ്ടായിരിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും, സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികളുടെ ക്ലാസുകള്‍ കൃഷ്ണ ദാസ്, ഷാജി എന്നിവര്‍ നയിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, റെയില്‍വേ ചൈല്‍ഡ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ അമൃത ശിവന്‍, ടീം മെമ്പര്‍ ദീപക് സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്തുന്ന ക്യാമ്പില്‍ യഥാക്രമം ഡാന്‍സ്, പാട്ട്, ചിത്രരചനാ എന്നീ മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികള്‍ കുട്ടികളെ പരിശീലിപ്പിക്കും. വരും ദിവസങ്ങളില്‍ കലാകായിക രംഗങ്ങളില്‍ പ്രശസ്തരായവരെ ക്യാമ്പില്‍ എത്തിക്കാനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. കോവിഡ് മൂലം വീടുകളില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന കുട്ടികള്‍ക്ക് സമപ്രായക്കാരോടൊപ്പം അവധി ദിവസങ്ങള്‍ ആഘോഷമാക്കുന്നതിന് ഇത്തരം ക്യാമ്പുകള്‍ ഏറെ സഹായകരമാകുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org