എല്ലാം ദൈവ സമര്‍പ്പണത്തോടെ ആരംഭിക്കുക; വിജയം സുനിശ്ചിതം : ഡോ. നിര്‍മ്മല്‍ ഔസെപ്പച്ചന്‍ ഐ.എ.എസ്

എല്ലാം ദൈവ സമര്‍പ്പണത്തോടെ ആരംഭിക്കുക; വിജയം സുനിശ്ചിതം : ഡോ. നിര്‍മ്മല്‍ ഔസെപ്പച്ചന്‍ ഐ.എ.എസ്

കുരിയച്ചിറ: പരീക്ഷയും പരീക്ഷണങ്ങളും ദിവ്യബലിയില്‍ ദൈവത്തിനു സമര്‍പ്പിച്ചാല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തോടെ നല്ല വിജയം നേടാനാകുമെന്ന് സ്വന്തം ജീവിതം പഠിപ്പിച്ചതായി ഫരീദ്‌കൊട്ട് ജില്ലാ കലക്ടറും പഞ്ചാബ് ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറുമായ ഡോ. നിര്‍മ്മല്‍ ഔസെപ്പച്ഛന്‍ ഐഎഎസ് പ്രസ്താവിച്ചു. ഇതിനായി മക്കളെ ഒരുക്കുകയാണ് പരീക്ഷാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പ്രഥമ ചുമലത. ഉല്‍ക്കണ്ഠ മക്കളിലേക്ക് വിതക്കരുത്. തോല്‍വിയെ ശാപമായി കാണരുത്. താല്‍ക്കാലികമായ തോല്‍വി ജീവിതാനുഭവങ്ങള്‍ സമ്മാനിക്കുമ്പോള്‍ ഭാവി വിജയമായി മാറും. കുട്ടികളെ യേശുവിനോട് ചേര്‍ത്ത് നിര്‍ത്തിയാല്‍ വിജയം ഉറപ്പാണ്. യേശു പകര്‍ന്നു നല്‍കുന്ന ആല്‍മവിശ്വാസത്തോടെയാണ് പരീക്ഷയെ നേരിടേണ്ടത്. -ഡോ. നിര്‍മ്മല്‍ ഐ എ എസ് വിശദീകരിച്ചു.

തൃശൂര്‍ നെഹ്റുനഗര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ സംഘടിപ്പിച്ച പരീക്ഷ ഒരുക്കസെമിനാറില്‍ മുഖ്യ പ്രഭാഷണം നല്‍കുകയായിരുന്നു ഡോ. നിര്‍മ്മല്‍ ഔസെപ്പച്ചന്‍ വികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഡോ. പി. സി ഗില്‍വാസ്, ഡോ. സെറീന ഗില്‍വാസ്, ഡോ. സി. വി ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.