സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷികം

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷികം
Published on

ആഗോള അല്‍മായ സംഘടനയായ സെന്റ് വിന്‍സന്റ് ഡി. പോള്‍ സൊസൈറ്റിയുടെ എറണാകുളം സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്ലാറ്റിനം ജൂബിലിയും സെന്റ് വിന്‍സെന്റ് ഡി പോള്‍, ഫ്രെഡറിക് ഓസാനം എന്നിവരുടെ തിരുന്നാളും സംയുക്തമായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു.

ദേശീയ കൗണ്‍സില്‍ പ്രസിഡന്റ് ജൂഡ് മംഗള്‍രാജ് ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ബെന്റ്‌ലി താടിക്കാരന്‍ അദ്ധ്യക്ഷനായി.

മുന്‍ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. തോമസ് പെരുമായന്‍ പ്രസംഗിച്ചു.

ഫാ. ജോഷി പുതുശേരി അംഗത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എറണാകുളം വൃക്കരോഗികളെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പിലാക്കുന്ന വിന്‍ സൊലേസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പരിശീലനം പൂര്‍ത്തിയാക്കിയ റിസ്സോഴ്‌സ് ടീം അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നേത്രദാന, രക്തദാനശുശ്രൂഷ രംഗങ്ങളില്‍ മികച്ച സേവനം ചെയ്തവരെ ആദരിച്ചു. അന്തര്‍ദേശീയ കൗണ്‍സില്‍ മെമ്പര്‍ സ്റ്റാന്‍ലി മൈക്കിള്‍, ദേശീയ കൗണ്‍സില്‍ മെമ്പര്‍ ജോര്‍ജ്ജ് ജോസഫ്,

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജോര്‍ജ് ജോസഫ്, സി.പി സെബാസ്റ്റ്യന്‍, മാര്‍ട്ടിന്‍ റോയി, പോളച്ചന്‍ ഔസേപ്പുട്ടി, കൊച്ചുത്രേസ്യ സ്റ്റീഫന്‍, കെ.വി പോള്‍, ജോസഫ് കുഞ്ഞുകുര്യന്‍, ടോമിച്ചന്‍ ഇഡിക്കുഴിയില്‍, ലീമ ജോസ്, ദീപ മനു കടവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org