കിടപ്പുരോഗികള്‍ക്കു കരുതലായി പരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

പരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കിടപ്പുരോഗികള്‍ക്കു കരുതലേകാന്‍ എഴുപതിനായിരം രൂപ സമാഹരിച്ചു
കിടപ്പുരോഗികള്‍ക്കു കരുതലായി പരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ക്ക് പ്രിന്‍സിപ്പല്‍ ബെനോ തോമസ് കൈമാറുന്നു.

അങ്ങാടിപ്പുറം: അശരണരായ കിടപ്പുരോഗികള്‍ക്കു കരുതലായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, നല്ലപാഠം സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ 70002 രൂപ സമാഹരിച്ച് അങ്ങാടിപ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ക്കു കൈമാറി.

സ്‌കുള്‍ പ്രിന്‍സിപ്പല്‍ ബെനോ തോമസ്, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.ടി.ബിജു, അങ്ങാടിപ്പുറം പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് എം.ടി.കുര്യാക്കോസ്, മനോജ് വീട്ടുവേലിക്കുന്നേല്‍, പാലിയേറ്റീവ് സെക്രട്ടറി കെ.ടി.നൗഷാദലി, ജോര്‍ജ് ജേക്കബ്, സാബു കാലായില്‍, സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.