എറണാകുളം സെന്റ് തെരേസാസ് കോളജ് സ്ഥാപക ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

എറണാകുളം സെന്റ് തെരേസാസ് കോളജ് സ്ഥാപക ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

സി എസ് എസ് റ്റി സഭ സ്ഥാപകയായ ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ 166-ാം ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും സെന്റ് തെരേസാസ് കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. എഴുത്തുകാരന്‍ കെ പി രാമനുണ്ണിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാഭ്യാസത്തിലൂടെ ആത്മീയ വിശുദ്ധി കൈവരിക്കേണ്ട തിനെക്കുറിച്ചും കെട്ടകാലത്ത് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം മുന്നോട്ടു വയ്ക്കുന്ന തലമുറകള്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മാനേജറുമായ ഡോ. റവ. സിസ്റ്റര്‍ വിനിത സി എസ് എസ് ടി ആധ്യക്ഷ്യം വഹിച്ചുകൊണ്ടു സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അല്‍ഫോന്‍സാ വിജയാ ജോസഫ് സ്വാഗതം ആശംസിച്ചു. റവ. ഡോ. ഫാദര്‍ അഗസ്റ്റിന്‍ മുള്ളൂര്‍ ഒ സി ഡി (പ്രൊവിന്‍ഷ്യല്‍ മഞ്ഞുമ്മല്‍), പ്രൊഫസര്‍ മോനമ്മ കോക്കാട്, ലിനോ ജേക്കബ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ചടങ്ങില്‍ സന്നിഹിതരായി. എട്ടാമത് മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പുരസ്‌കാരം സാമൂഹ്യ പ്രവര്‍ത്ത കയും 'മാഹേര്‍' എന്ന സംഘടനയുടെ സ്ഥാപകയുമായ സിസ്റ്റര്‍ ലൂസി കുര്യന് നല്‍കി ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org