
എംഡിഎംഎ പോലുള്ള ന്യൂജെന്‍ ലഹരിക്ക് അടിമകളായി പുതിയ തലമുറ മാറുകയാണ്. പലതരം മയക്ക്മരുന്നുകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കണ്ടെത്തി ഉപയോഗിക്കുകയാണെ വര്‍.
പഞ്ചാബ് കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുംമധികം ലഹരി ഉപയോഗിക്കുന്നത് കേരളത്തിലാണ്. ലഹരി വ്യാപനം മറയില്ലാത്ത ബിസിനസായി മാറി. യുവ തലമുറ പാഴ് ജന്മങ്ങളായി മാറുകയാണ്. മയക്ക്മരുന്ന് പകര്‍ച്ചയെ നേരിടാന്‍ സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഭരണ സംവിധാനങ്ങള്‍ക്കൊപ്പം, അധ്യാപകരും , രക്ഷിതാക്കളും പൊതു സമൂഹവും കൈകോര്‍ത്ത് നീങ്ങിയാല്‍ മാത്രമെ ലഹരി പകര്‍ച്ച തടയാന്‍ കഴിയുക ഉള്ളൂ. സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു.
അതിരൂപത ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ കെ.എ പൗലോസ് , സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ ആന്‍സില, ജോര്‍ജ് ഇമ്മാനുവല്‍ , സുഭാഷ് ജോര്‍ജ് ,ചെറിയാന്‍ മുണ്ടാടന്‍, കെ. ഒ ജോയി, ഡേവീസ് ചക്കാലക്കല്‍, ഇ പി വര്‍ഗീസ്, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി, എം എ ജോസ്, പി ഡി ഷാജന്‍, ജോജോ മനക്കില്‍, വര്‍ഗീസ് കോളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.