ഒല്ലൂര്‍: ഫൊറോനപ്പള്ളിയിലെ സെ. വിന്‍സെന്റ് ഡി പോള്‍ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന സെ. ജോസഫ്‌സ് ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫൊറോന വികാരി
ഫാ. ആന്റണി ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ജോസ് കൂത്തൂര്‍ അദ്ധ്യക്ഷ വഹിച്ചു. കൗണ്‍സിലര്‍ സനോജ് കാട്ടൂക്കാരന്‍, നിമ്മി റപ്പായി, അതിരൂപത വൈസ് പ്രസിഡന്റ് കെ.കെ. പോള്‍സന്‍, ലീമ ഫ്രാന്‍സീസ്, ട്രസ്റ്റി മാത്യു നെല്ലിശ്ശേരി, ജോയച്ചന്‍ എരിഞ്ഞേരി, ആന്റോ പട്ട്യേക്കാരന്‍, വില്‍സന്‍ അക്കര, ബേബി മൂക്കന്‍, എം.സി. ഔസേഫ്, ജെ.എഫ്. പൊറുത്തൂര്‍, ബിന്റോ ഡേവീസ്, സി.ആര്‍. ഗില്‍സ്, അഡ്വ. യു.എം. റാഫേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.