സെന്റ് തോമസ് ദിനാചരണം

Published on

ചേർത്തല: മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയൻ 8-›o യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ദുക്റാന തിരുനാൾ മുട്ടം ഫൊറോന പള്ളി സഹവികാരി ഫാ. ബോണി കട്ടയ്കകത്തൂട്ട് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആനിയമ്മ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഫാമിലി യൂണിയൻ ജനറൽ സെക്രട്ടറി മനോജ്‌ ജോസഫ്, സെക്രട്ടറി സാജു തോമസ്,റാണി ജോസഫ്, പി. എൽ. ജോസഫ്, അഡ്വക്കേറ്റ് ജാക്സൺ മാത്യു, ഷേർളി ജോസഫ്, ജിയന്ന ടോണി എന്നിവർ പ്രസംഗിച്ചു. തോമസ് നാമധാരികളായവരെ യോഗത്തിൽ അനുമോദിച്ചു. എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. സെന്റ് തോമസ് ക്വിസ് മത്സരത്തിൽ അനറ്റ് അഗസ്റ്റിൻ, ജെസ്സി ജോൺ,അമ്പിളി പ്രതീഷ്, ജെനി മാത്യു എന്നിവർ സമ്മാനാർഹരായി.

logo
Sathyadeepam Online
www.sathyadeepam.org