മാർ തോമാ ശ്ശീഹാ അനുസ്‌മരണവും വിശ്വാസ പരിശീലന വാർഷികവും ആഘോഷിച്ചു
ചാത്തമ്മ:- നിത്യസഹായ മാതാവിൻ്റെ നാമധേയത്തിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ ദേവാലയം എന്ന നിലയിൽ ചരിത്രം കൊണ്ട് ധന്യമായ ചാത്തമ്മ നിത്യനിയമാതാ പള്ളിയിൽ മാർതോമാ ശ്ലീഹാ അനുസ്മരണവും വിശ്വാസ പരിശീലന വാർഷികവും ആഘോഷിച്ചു.
എറണാകുളം - അങ്കമാലി വിശ്വാസപരിശീലന വിഭാഗം ഡയറക്ടർ റവ: ഫാ: പോൾ മോറേലി വാർഷിക ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. ഇടവക വികാരി റവ: ഫാ : തോമസ് കണ്ണാട്ട് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തറ ഫൊറോന വികാരി റവ: ഫാ: ജോസഫ് താമരവെളി മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ക്ലാരതോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വിശ്വാസപരിശീല ന രംഗത്ത് അതിരൂപതാ ഇടവക തലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.
എം. പി. എസ്സ്. കോൺവെൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ ടെസ്‌ലിൻ CMC, ലിൻ്റോ പൗലോസ് കോളാപ്പിള്ളി, പി.ഒ. ആൻ്റണി പൊറ്റംന്താഴത്ത്, ഭക്ത സംഘടനാ ഭാരവാഹികളായ ആഗ്നസ് മരിയ, ഇസബെല്ല അജി, ജോഹാൻ ടിനു, എവിൻ പോൾ ലിജു, ജെനി ജയൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി. എക്സ്സ്. ജോൺ പെരുമ്പിള്ളിൽ സ്വാഗതവും ജനറൽ കൺവ്വീനർ ഡെന്നീസ് ആന്റണി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.