സ്ഥാപകദിനാചരണവും അനുസ്മരണ പ്രഭാഷണവും

സ്ഥാപകദിനാചരണവും അനുസ്മരണ പ്രഭാഷണവും
Published on

തിരുവനന്തപുരം: എല്ലാ സഭാസമൂഹങ്ങളോടും നാനാജാതി മതസ്തരോടും ഹൃദ്യമായി ഇടപെടുകയും അതുവഴി സമൂഹത്തില്‍ പ്രകാശം പരത്തുകയും ചെയ്ത സഭാപിതാവായിരുന്നു ദിവംഗതനായ ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന് മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. 68 വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍ച്ച് ബിഷപ്പിന്‍റെ നേതൃത്വത്തില്‍ രൂപം നല്‍കിയ തലസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ മൂവ്മെന്‍റിന്‍റെ സ്ഥാപക ദിനാചരണവും ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനവും ചെയ്യുകയായിരുന്നു മാര്‍ ഐറേനിയോസ്.

നാലാഞ്ചിറ സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ വലിയ പള്ളി വികാരി ഫാ. മാത്യു പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ മൂവ്മെന്‍റ് പ്രസിഡന്‍റ് എം.ജി. ജെയിംസ്, പ്രോഗ്രാം ചെയര്‍മാന്‍ ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ്, ആത്മീയ ഉപദേഷ്ടാക്കളായ റവ. ഡോ. എം. ഒ. ഉമ്മന്‍, കേണല്‍ പി.എം. ജോസഫ്, ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ലോപ്പസ്, തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഭകളിലെ വൈദികരും അല്മായ പ്രതിനിധികളും പങ്കെടുത്തു. നാലാഞ്ചിറ സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയ ക്വയര്‍ ഗീതങ്ങള്‍ ആലപിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org