വിദ്യാർത്ഥികളെ ആദരിച്ചു

ചേർത്തല: മുട്ടം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന വിശുദ്ധ സ്‌നാപകയോഹന്നാൻ യൂണിറ്റിന്റെ ( യൂണിറ്റ് 8 ) നേതൃത്വത്തിൽ എസ്. എസ്. എൽ. സി., പ്ലസ് ടു, ഡിഗ്രി, പി. ജി., ടി. ടി. സി. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും എം. ബി. ബി. എസ്., എൽ. എൽ. ബി. പഠനം പൂർത്തീകരിച്ച ഡോ. ആൻ മേരി ജോണിനെയും അഡ്വക്കേറ്റ് അഭിരാമി ജാക്സണിനെയും ആദരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. അജു മുതുകാട്ടിൽ യോഗം ഉത്ഘാടനം ചെയ്തു. ഡീക്കൻ അജിൽ, വൈസ് ചെയർമാൻ ഷാജു ജോസഫ്, പ്രസിഡന്റ്‌ ആനിയമ്മ വർഗീസ്, സെക്രട്ടറി സാജു തോമസ്, സിസ്റ്റർ തേജ, സിസ്റ്റർ എൽജ, അനറ്റ് മാർട്ടിൻ, അഡ്വക്കേറ്റ് ജാക്സൺ മാത്യു, റാണി ജോസഫ്, ജോൺ ജോസഫ്, രാജു വി. എം. എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org