ചാ
ചാ

വിദ്യാര്‍ത്ഥി രാഷ്ട്രീയം ജനാധിപത്യപരവും അക്രമരഹിതവുമാകണം : ഡോ. എം പി മത്തായി

Published on

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയം ജനാധിപത്യപരവും സര്ഗാത്മകവുമായി തീരണമെങ്കില്‍ മുഖ്യധാര രാഷ്ട്രീയം ജനാധിപത്യപരവും അക്രമരഹിതവും ആകണമെന്നു ഡോ. എം പി മത്തായി അഭിപ്രായപ്പെട്ടു.

ചാവറ കള്‍ച്ചറല്‍ സെന്ററും ഓള്‍ ഇന്ത്യ സേവ് എഡ്യൂക്കേഷന്‍ കമ്മറ്റി കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിലെ രാക്ഷസീയ മാനങ്ങളും സാംസ്‌കാരിക വിദ്യാഭ്യാസ വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സിംപോസിയം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനാവശ്യമായ വിദ്യാഭ്യാസ സബ്രദായമാണോ ഇന്ന് ആവിഷ്‌കരിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സാമ്പ്രദായിക വിദ്യാഭ്യാസത്തിനു ഇന്ന് പ്രാധാന്യം ഇല്ലായെന്നും കുട്ടികള്‍ ജോലി െഭിക്കുന്നതിനാവശ്യമായ കോഴ്‌സുകളാണ് തെരഞ്ഞെടുക്കുന്നതെന്നും കൊച്ചി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ .ബാബു ജോസഫ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ., മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. അരവിന്ദാക്ഷന്‍, ഓള്‍ ഇന്ത്യ സേവ് എഡ്യൂക്കേഷന്‍ കമ്മറ്റി കേരള ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ. ജോര്‍ജ് ജോസഫ്, പ്രൊഫ. ഫ്രാന്‍സിസ് കളത്തുങ്കല്‍, ഡോ. മേധാ സുരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org