വിദ്യാർഥികൾ മാനുഷിക മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരായിരിക്കണം : ജസ്റ്റിസ് മേരി ജോസഫ്

വിദ്യാർഥികൾ മാനുഷിക മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരായിരിക്കണം : ജസ്റ്റിസ് മേരി ജോസഫ്
Published on

വിദ്യാർഥികൾ പഠനത്തോടൊപ്പം തന്നെ മാനുഷിക മൂല്യങ്ങൾക്ക് കൂടി മുൻതൂക്കം നൽകുന്നവർ ആയിരിക്കണം എന്ന് ജസ്റ്റിസ് മേരി ജോസഫ് അഭിപ്രായപ്പെട്ടു. കൊച്ചിയിലെ ചാവറ കൾച്ചർ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.വോക് ഹോട്ടൽ മാനേജ്മെൻറ് & ഏവിയേഷൻ ഡിഗ്രി 2025-  2028 ബാച്ചിന്റെ ഉദ്ഘാടന യോഗത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.

അനേകായിരം തൊഴിലവസരങ്ങളാണ് ചാവറ ഇൻസ്റ്റ്യൂട്ടിലെ തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ വിദ്യാർഥികൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതെന്ന് സി എം ഐ സഭ വികാരി ജനറലും ഇവാഞ്ചലൈസേഷൻ & പാസ്റ്ററൽ മിനിസ്ട്രി കൗൺസിലറുമായ ഫാ. ജോസി താമരശ്ശേരി സി എം ഐ അഭിപ്രായപ്പെട്ടു. യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിൻ യൂണിവേഴ്സിറ്റി കൊച്ചി പ്രൊ വൈസ് - ചാൻസിലർ ഡോ. ജെ.ലത, ശ്രീലങ്കൻ എയർലൈൻസ് കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് സ്റ്റേഷൻ മാസ്റ്റർ ഉഷ കാർത്തിക്, ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ HR & L&D വിഭാഗം മേധാവി വിവേക് വേണുഗോപാൽ, ചാവറ കൾച്ചറൽ സെൻറർ കൊച്ചി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ചാവറ കൾച്ചറൽ സെൻറർ & ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ഓഫീസർ ഫാ. മാത്യു കിരിയാന്തൻ സി എം ഐ, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബിജു വടക്കേൽ സി എം ഐ,

ചാവറ ഫാമിലി വെൽഫെയർ സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം, ഗോയത്തെ കൊച്ചി ഇൻറർനാഷണൽ സെൻറർ ഹെഡ് ഡോക്ടർ ജോസഫ് സെബാസ്റ്റ്യൻ ,ക്യാമ്പസ് ഫ്രാൻസ് കൊച്ചി മാനേജർ ശബരി കിഷോർ, ഹോട്ടൽ മാനേജ്മെൻറ് വിഭാഗം മേധാവി ജയമോൾ മേരി ടോം തുടങ്ങിയവർ പ്രസംഗിച്ചു. ഏവിയേഷൻ വിഭാഗം മേധാവി ടിയ തോമസ് നവാഗതരായ കുട്ടികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org