സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ഉപവരുമാന പദ്ധതികള്‍ വഴിയൊരുക്കും - മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ചെറുകിട വരുമാന സംരംഭകത്വ പദ്ധതി ധനസഹായം വിതരണം ചെയ്തു
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട വരുമാന പദ്ധതികള്‍ ചെയ്യുന്നതിനായി ലഭ്യമാക്കുന്ന ധനസഹായം വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ലൗലി ജോര്‍ജ്ജ്, ശ്രീകല കെ.എസ്, ഫാ. ജേക്കബ് മാവുങ്കല്‍, ഫാ. സുനില്‍ പെരുമാനൂര്‍, ബിജി ജോസ് എന്നിവര്‍ സമീപം.

Published on

കോട്ടയം: സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ഉപവരുമാന പദ്ധതികള്‍ വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട വരുമാന പദ്ധതികള്‍ ചെയ്യുന്നതിനായി ലഭ്യമാക്കുന്ന ധനസഹായ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നില്‍ കൂടുതല്‍ വരുമാന പദ്ധതികള്‍ അവലംമ്പിച്ചുകൊണ്ട് മെച്ചപ്പെട്ട വരുമാന സാധ്യതകള്‍ കൈവരിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ്് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍, തയ്യല്‍ യൂണിറ്റ്, പലഹാര നിര്‍മ്മാണ യൂണീറ്റ്, കോഴി വളര്‍ത്തല്‍, നിത്യോപയോഗ സാധന വിപണന കേന്ദ്രം, സംഘകൃഷി തുടങ്ങിയ വിവിധങ്ങളായ വരുമാന സംരംഭകത്വ പദ്ധതികള്‍ ചെയ്യുന്നതിനായാണ് ധനസഹായം ലഭ്യമാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org