മാധ്യമ പ്രവർത്തകർ സത്യത്തിന്റെ കൂടെ നിൽക്കണം - ബിഷപ് പുളിക്കൽ

മാധ്യമ പ്രവർത്തകർ സത്യത്തിന്റെ കൂടെ നിൽക്കണം - ബിഷപ് പുളിക്കൽ
Published on

കെ സി ബി സി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം അതിന്റെ 32 രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടെ സഹകരണത്തോടെ 2022 ലെ വനിതാ മാധ്യമ പ്രവർത്തകർക്കുള്ള മാധ്യമ വനിതാ ശക്തി പുരസ്കാരം വിതരണം ചെയ്തു. കോട്ടയത്ത് അടച്ചിറ ആമോസ് സെന്ററിൽ വച്ച് നടന്ന അന്തർദേശീയ വനിതാ ദിനത്തിലാണ് മാധ്യമ പുരസ്കാരം സമ്മാനിച്ചത്. സത്യത്തിൻറെ കൂടെ നില്ക്കുവാനും, സത്യസന്ധവും സൃഷ്ടിപരവുമായ മാധ്യമ സംസ്കാരത്തിലൂടെ ക്രൈസ്തവ മൂല്യങ്ങൾ പകർന്നു നൽകുവാൻ മാധ്യമ പ്രവർത്തകർ മുന്നോട്ട് വരണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ മാർ ജോസ് പുളിക്കൽ ആഹ്വാനം ചെയ്തു. ദർശൻറെ വൈസ് പ്രസിഡന്റ് റാണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. 2021 ലെ കെ സി ബി സി മാധ്യമ പുരസ്കാര ജേതാവ് ഷൈജി വർഗ്ഗീസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. കേരളാ സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ആശംസകൾ അർപ്പിച്ചു. ടീം ലീഡർ സിസ്റ്റർ ജെസ്സീന സെബാസ്റ്റ്യൻ സ്വാഗതവും പ്രമീള ജോർജ്ജ് നന്ദിയും പറഞ്ഞു. പതിനേഴ് മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org