ചീരട്ടാമലയിലെ ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളപദ്ധതിയൊരുക്കി പുത്തനങ്ങാടി സെന്റ് മേരീസ് കോളജ്

ചീരട്ടാമലയിലെ ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളപദ്ധതിയൊരുക്കി പുത്തനങ്ങാടി സെന്റ് മേരീസ് കോളജ്

അങ്ങാടിപ്പുറം: ചീരട്ടാമലയിലെ ആദിവാസി കുടുംബങ്ങളുടെ ദീർഘകാലമായുള്ള കുടിവെള്ളപ്രശ്നത്തിനു പരിഹാരമെത്തിച്ച് പുത്തനങ്ങാടി സെന്റ് മേരീസ് കോളജ്. ആയിരം ലീറ്ററിൻ്റെ കുടിവെള്ളടാങ്ക് സ്ഥാപിച്ചും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയും കോളജിലെ എൻ.എസ്.എസ് യൂണിറ്റ് മാതൃകയായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലില്ലിക്കുട്ടി കൊച്ചുപുരക്കൽ, മനോജ് വീട്ടുവേലിക്കുന്നേല്‍, ഇസ്മായിൽ ചെറുപാടത്ത്, കോളജ് പ്രിൻസിപ്പൽ ഫാ. ഡെന്നി ചോലപ്പള്ളിൽ, കോളജ് മാനേജർ ഫാ. വർഗീസ് കൊച്ചുപറമ്പിൽ, ബിജു സ്കറിയ, പ്രോഗ്രാം ഓഫീസർ എം.കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org