സീറോ മലബാർ ഹെരിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

Syro Malabar Heritage and Research Center blessed
Published on

കൊച്ചി • മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സിറോ മലബാർ ഹെരിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു.

മാർത്തോമ്മാ ശ്ലീഹായുടെ ഇന്ത്യയിലെ സുവിശേഷ പ്രഘോഷണ പാരമ്പര്യം മുതൽ സിറോ മലബാർ സഭയുടെ വളർച്ചയുടെയും വിശ്വാസ ജീവിതത്തിന്റെയും ചരിത്രരേഖകൾ, പൈതൃക വസ്തുക്കൾ, ആരാധനോപകരണങ്ങൾ, കലാസൃഷ്ടികൾ തുടങ്ങിയവ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനായി സെന്റ് തോമസ് ഹെരിറ്റേജ് മ്യൂസിയവും സെന്ററിൽ പ്രവർത്തിക്കുന്നു. സഭയുടെ ചരിത്രവും പൈതൃകവും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത മ്യൂസിയോളജിസ്റ്റ് ഡോ. ജോൺ ഫിലിപ്പോസിന്റെ നേതൃത്വത്തിലാണ് സെന്റ് തോമസ് ഹെരിറ്റേജ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. ഹെരിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ മാർ ടോണി നീലങ്കാവിൽ, ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.

logo
Sathyadeepam Online
www.sathyadeepam.org