സിസ്റ്റര്‍ ലൂസി കുര്യന് ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പുരസ്‌കാരം

സിസ്റ്റര്‍ ലൂസി കുര്യന് ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ്  റോസ് ഓഫ് ലിമ പുരസ്‌കാരം

എറണാകുളം സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്) ഏര്‍പ്പെടുത്തിയിട്ടുള്ള എട്ടാമത് ദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക സിസ്റ്റര്‍ ലൂസി കുര്യന്‍ അര്‍ഹയായി. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ചൂഷണങ്ങള്‍ക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുവേണ്ടി കാല്‍നൂറ്റാണ്ടിലേറെയായി മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മാഹേര്‍' എന്ന സംഘടനയുടെ സ്ഥാപകയാണ് സിസ്റ്റര്‍ ലൂസി കുര്യന്‍. സാമൂഹ്യപ്രവര്‍ത്തകരും മാനേജ്‌മെന്റ് പ്രതിനിധികളും ഉള്‍പ്പെട്ട ജൂറിയാണ് പൂരസ്‌കാരം നിര്‍ണ്ണയിച്ചത്. ഈ മാസം ഇരുപത്തൊമ്പതാം തീയതി രാവിലെ 10.30ന് നടക്കുന്ന സെന്റ് തെരേസാസ് കോളേജിന്റെ സ്ഥാപക ദിനാഘോഷത്തില്‍ സിസ്റ്റര്‍ ലൂസി കുര്യന് പുരസ്‌കാരം സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. കെ.പി. രാമനുണ്ണി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു അനുഗ്രഹപ്രഭാഷണം നടത്തും. പ്രൊഫ. മോനമ്മ കോക്കാട്, റവ. ഡോ. സി. വിനീത (സിഎസ്എസ്ടി സഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ & കോളേജ് മാനേജര്‍), ഡോ. അല്‍ഫോന്‍സ വിജയ ജോസഫ് (പ്രിന്‍സിപ്പാള്‍, സെന്റ് തെരേസാസ് കോളേജ്), റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ എന്നിവര്‍ പങ്കെടുക്കും. ഇതോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org