സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു

യൂണിസെഫും, ചൈൽഡ് ലൈനും സംയുക്തമായി കുട്ടികൾക്കായി ഒരുക്കിയ സ്പോർട്സ് ഫോർ ഡെവലപ്പ്മെന്റ് പ്രോഗ്രാം സൗത്ത് റെയിൽവേ ഏരിയ മാനേജർ ഡി. പരിമളൻ കാൽപന്തു തട്ടി ഉദ്ഘാടനം ചെയ്യുന്നു. റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ, ഞാറക്കൽ ഫിഷറീസ് സ്കൂൾ പ്രധാനധ്യാപിക കെ. കെ രമ, റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഞാറക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി രാജു എന്നിവർ സമീപം.

ഞാറക്കൽ : കുട്ടികളുടെ വ്യക്തിത്വവികാസത്തിന് പഠനം പോലെ തന്നെ കായികമേളകളും ഏറെ പ്രധാനമാണെന്ന് സൗത്ത് റെയിൽവേ ഏരിയ മാനേജർ ഡി പരിമളൻ ഐ. ആർ. ടി. എസ്. യൂണിസെഫും, ചൈൽഡ് ലൈനും സംയുക്തമായി ചേർന്ന് എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ചൈൽഡ് ലൈൻ സേ ദോസ്തി വീക്കിന്റെ ഭാഗമായി ഒരുക്കിയ സ്പോർട്ട്സ് ഫോർ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈൽഡ് ലൈൻ സേ ദോസ്തി വീക്കിനോടനുബന്ധിച്ച് ഞാറക്കൽ ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് 5000 രൂപയുടെ സ്പോർട്സ് കിറ്റും, മെഡിക്കൽ കിറ്റും നൽകി. എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങൾക്ക് എന്നും ഏറെ പിന്തുണ നൽകുകയും, കുട്ടികളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നതിൽ ഏറെ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഡി. പരിമളൻ സാറിന് എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ആശംസകൾ നേർന്നു. കോവിഡ് കാലഘട്ടം കുട്ടികൾക്കിടയിൽ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിവിധ മത്സരങ്ങളിലൂടെ കായികലോകത്തേക്ക് മടക്കിക്കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മിനി രാജു ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. കെ രമ, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ എന്നിവർ പ്രസംഗിച്ചു. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരായ ദീപക് സുരേഷ്, അഞ്ജന മഹേശൻ,  ഷിംജോ ദേവസ്യ, മിൽട്ടൺ കെ ജെയ്സൺ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും മത്സരങ്ങളുടെ ആവേശത്തിൽ പങ്കുചേർന്നു.  വിദ്യാർത്ഥികളുടെ പങ്കാളിത്തവും, റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തന മികവിനെയും സ്കൂൾ ഹെഡ്മിസ്ട്രസ് കെ. കെ രമ അകമഴിഞ്ഞ് അഭിനന്ദിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org