

കാലടി: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി പിന്തുണനൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ, ജില്ല സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു. ലഹരിക്കെതിരെ രണ്ടാം ഘട്ട പ്രചാരണ ഭാഗമായി അടുത്ത മാസം മുതൽതാലൂക്ക് തലങ്ങളിൽ ബോധവൽക്കരണവും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.
ഫിഫ വേൾഡ് കപ്പിനോട് അനുബന്ധിച്ച് മഞ്ഞപ്ര സെൻറ് ജോർജ് യൂത്ത് അസോസിയേഷൻ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഗ്രൗണ്ടിൽ വികാരി ഫാ. വർഗീസ് കൂരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടിനു മോമ്പിൻസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത്, ഗ്രാമ പഞ്ചായത്തംഗം അഡ്വ. എ. വി സൈമൺ,ബാബു പൈനാടത്ത്, വർഗീസ് കൂരൻ, നോബി കുഞ്ഞപ്പൻ, നൈജു തേമാലി പറമ്പിൽ, ബെന്നി കത്തനാടൻ, ബേസിൽ ബേബി എന്നിവർ പ്രസംഗിച്ചു.
മയക്കുമരുന്നിനെതിരേ സമൂഹം ഒറ്റക്കെട്ടായി സർക്കാരിനൊപ്പം നിൽക്കണമെന്നും എങ്കിൽമാത്രമേ നല്ലൊരു ഭാവി തലമുറയെ സൃഷ്‌ടിക്കാൻ സാധിക്കൂ എന്നും സമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.മാനുഷിക ഉത്തരവാദിത്വത്തം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റുന്ന സർക്കാർ നടപടി ഏറെ അഭിനന്ദനീയവും പ്രശംസനീയവുമാണ്.വീര്യം കുറഞ്ഞ മദ്യോത്പാദന പദ്ധതി സർക്കാർ നടപ്പാക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു.ലഹരി ക്കേസ്കളിൽപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി രാപകൽ വ്യത്യാസമില്ലാതെ പോലീസ് എക്സെസ് നീരിക്ഷണം ഉൾപ്രദേശങ്ങളിൽ കൂടി വ്യാപകമാക്കണം.