
പറവൂര്‍: കോട്ടപ്പുറം രൂപത സി എല്‍ സി യുടെയും വിശ്വാസ പരിശീലനം കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സാന്താ ക്യുവഇഗ്‌നേഷന്‍ ക്വിസ് മത്സരവും ഇഗ്‌നേഷ്യസ് ലയോള അനുസ്മരണവും പറവൂരില്‍ സംഘടിപ്പിച്ചു. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിലെ 1080 ഓളം വിശ്വാസപരിശീലന വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ക്വിസ് പ്രാഥമിക മത്സരത്തില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച തിരഞ്ഞെടുക്കപ്പെട്ട 31 വിദ്യാര്‍ത്ഥികള്‍ക്കാണ് ഫൈനല്‍ മത്സരം സംഘടിപ്പിച്ചത്.
സീനിയര്‍ വിഭാഗം ഫൈനല്‍ മത്സരത്തില്‍ കോവിലകത്തും കടവ് സെന്റ് റോക്കി ഇടവകയിലെ റിന്റ സി ആര്‍ ഒന്നാം സ്ഥാനവും, ചെറായി ജപമാലരാജ്ഞി ഇടവകയിലെ അലോണ സി എ രണ്ടാം സ്ഥാനവും, കോവിലകത്തും കടവ് സെന്റ് റോക്കി ഇടവകയിലെ ഹെന ഒ എസ് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ സാമ്പാളൂര്‍ സെന്റ് സേവിയര്‍ ഇടവകയിലെ കരോളിന്‍ ഫ്‌ളോറ റൊസാരിയോ ഒന്നാം സ്ഥാനവും പള്ളിപ്പുറം മഞ്ഞുമാതാ ബസ്ലിക്കയിലെ റയാന്‍ ജോമോന്‍ രണ്ടാം സ്ഥാനവും മേത്തല സെന്റ് ജൂഡ് ദേവാലയത്തിലെ ലിയോണ്‍ സുബിന്‍ മൂന്നാം സ്ഥാനവും നേടി.
തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം പള്ളിപ്പുറം ഫൊറോനാ വികാരി ഫാ. പ്രിന്‍സ് പടമാട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. രൂപത സി എല്‍ സി പ്രസിഡന്റ് ജെസ് മോന്‍ തോമസ് അധ്യക്ഷനായി. കാലടി സമീക്ഷയിലെ ഫാ. ഫ്രാന്‍സിസ് പാറയ്ക്ക എസ് ജെ ഇഗ്‌നേഷ്യസ് അനുസ്മരണ പ്രഭാഷണം നടത്തി.
രൂപത സി എല്‍ സി പ്രൊമോട്ടര്‍ ഫാ. അലക്‌സ് ഇലഞ്ഞിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എഡ് മാത്തമാറ്റിക്‌സിന് ഒന്നാം റാങ്ക് നേടിയ അനീന ഫ്രാന്‍സിസ്, സി എല്‍ സി സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സാജു തോമസ്, ദേശീയ സി എല്‍ സി എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷീല ജോയ് എന്നിവരെ യോഗത്തില്‍ ആദരിച്ചു.
ആശംസകള്‍ നേര്‍ന്ന് സിസ്റ്റര്‍ ഹെല്‍ന്‍ പറവൂര്‍ ഡോണ്‍ ബോസ്‌കോ പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോബി കുര്യാപ്പിള്ളി, രൂപത സി എല്‍ സി ജനറല്‍ സെക്രട്ടറി ആന്റണി കോണത്ത് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജെറിന്‍ സേവ്യാര്‍ രൂപത സി എല്‍ സി ഭാരവാഹികളായ ലൈനല്‍ ഡിക്രൂസ് സില്‍വസ്റ്റര്‍ ടി പി, ഷിറോസ് വലിയവീട്ടില്‍, ജോസി കോണത്ത്, ലൈജു ജോര്‍ജ്ജ്, ഷൈനി സഞ്ജയ്, ലാല്‍ മോന്‍, എന്നിവര്‍ സംസാരിച്ചു.