സാനു മാസ്റ്റർ തലമുറകൾക്ക് പ്രചോദനമാണ് : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

സാനു മാസ്റ്റർ തലമുറകൾക്ക് പ്രചോദനമാണ് : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
Published on

പ്രൊഫ.എം.കെ.സാനു മാസ്റ്റർ തലമുറകൾക്ക് പ്രചോദനമാണെന്ന് കേരള ഹൈക്കോടതി ജഡ്‌ജ്‌, ജസ്റ്റിസ് ദേവൻ  രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സാനു മാസ്റ്ററുടെ തൊണ്ണൂറ്റിയെട്ടാം ജന്മദിനത്തിൽ ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇത്രയും ലളിതമാണ് സാനു മാസ്റ്ററെങ്കിൽ നമ്മളൊക്കെ ആരാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. സാനുമാസ്റ്ററിൻ്റെ  രചനകളെയല്ല സാനുമാസ്റ്ററെ തന്നെയാണ്  എല്ലാവരും മനസ്സിൽ സൂക്ഷിക്കുന്നത്. ഗുരു എന്താണെന്നും ഗുരുത്വം എന്താണെന്നും ഇന്നത്തെ കുട്ടികളോട് പറഞ്ഞുകൊടുക്കണം. ഗുരുക്കന്മാർക്കു ബഹുമാനം കൊടുക്കണം.

സാനുമാസ്റ്റർ തന്നെയാണ്  ഉദാഹരണമെന്നും ഇത്രയ്ക്കു വലിയ ഗുരുവിനെ ഇനി കിട്ടാനില്ലാ യെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടർന്ന് പറഞ്ഞു. ദർബാർ ഹാൾ ഗ്രൗണ്ടിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും, ഡോ. സി.കെ. രാമചന്ദ്രനും സാനു മാഷുമൊന്നിച്ചു വൈകുന്നേരങ്ങളിൽ നടക്കുമ്പോൾ ജീവിതം തന്നെ മോട്ടിവേഷൻ നൽകുന്ന കാഴ്ചയായിരുന്നു  തനിക്കെന്നും അദ്ദേഹം ഓർമിച്ചു. സി.എം.ഐ.സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലറും  ചാവറ കൾച്ചറൽ സെന്റർ ചെയർമാനുമായ  റവ.ഡോ. മാർട്ടിൻ മളളാത്ത്‌ അധ്യക്ഷത വഹിച്ചുകൊണ്ട് അദ്ദേഹത്തെ പൊന്നാട അണിയിചു ഉപഹാരം നൽകി ആദരിച്ചു.

സാനു മാസ്റ്റർ ജന്മദിന കേക്ക് മുറിചു.  സാനുമാസ്റ്റർ രചിച്ച അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ എന്ന പുസ്തകവും സാനു മാഷിനെ കുറിച്ച് പ്രൊഫ. എം. തോമസ് മാത്യു രചിച്ച ഗുരവേ നമ: എന്ന പുസ്തകവും   റവ.ഡോ പോൾ തേലക്കാട്ട് , പ്രൊഫ.എം.കെ.സാനു  എന്നിവർക്ക്  പുസ്തകത്തിൻ്റെ  ആദ്യപ്രതി നൽകികൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  പുസ്‌തക  പ്രകാശനം നിർവഹിചു.

ടി.ജെ.വിനോദ് എം.എൽ.എ., കോർപ്പറേഷൻ  പബ്ലിക് വർക്സ്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ  വി.കെ. മിനിമോൾ , റവ.ഡോ.പോൾ തേലക്കാട്ട് ,  പ്രൊഫ.എം.തോമസ് മാത്യു, ഡോ.പി.വി.കൃഷ്ണൻ നായർ, ഗോകുലം ഗോപാലൻ, കൗൺസിലർ പത്മജ   എസ് .മേനോൻ ,രഞ്ജിത് സാനു, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി.എം.ഐ.,സതീഷ് ആലപ്പുഴ, എന്നിവർ പ്രസംഗിചു.

ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട്  ഡി.ബി.ബിനു, , എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, സി.ഐ.സി.സി. ജയചന്ദ്രൻ, ടി.എം.എബ്രഹാം,മുൻ മേയർ  സൗമിനി ജെയിൻ, ആർ.ഗോപാലകൃഷ്ണൻ,തനൂജ ഭട്ടതിരി, ടി.കലാധരൻ, അശോകൻ അർജുനൻ, തനൂജ ഭട്ടതിരി, ജോൺസൺ സി.എബ്രഹാം, സി.ജി.രാജഗോപാൽ,സി.ഡി. അനിൽകുമാർ ,ജ്യോതി കമ്മത്ത്‌ , എ.വി.പ്രകാശ്    എന്നിവർ  സാനു മാസ്റ്ററെ പൊന്നാട അണിയിച്ചു ആദരിച്ചു.

നൽകുന്ന സ്വീകരണം എന്നെ മണൽ തരിയെക്കാൾ ചെറുതാക്കിമാറ്റുന്നുവെന്നു സാനുമാസ്റ്റർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജീവിതം പുനരർപ്പണം ചെയ്യുന്നതിന് തന്നെ പ്രേരി പ്പിക്കുന്നുവെന്നും ഒരു മനുഷ്യന്റെ വില എന്നുപറയുന്നത് തനിക്ക് സമൂഹത്തിൽ നിന്ന് പലതും കിട്ടുന്നു, താൻ സമൂഹത്തിനു പലതും നൽകുന്നു എന്നതാണ്.

അത്തരത്തിൽ തനിക്ക് കൂടുതൽ ലഭിച്ചുവെങ്കിലും തിരിച്ചു സമൂഹത്തിന് മുഴുവൻ നൽകാൻ സാധിച്ചില്ലായെന്നും, സമൂഹത്തിനു കൂടുതൽ നൽകുമ്പോഴാണ് ജീവിതം അര്ഥപൂര്ണമാകുന്നതെന്നും സാനുമാസ്റ്റർ പറഞ്ഞു. ശേഷിക്കുന്നകാലത്തോളം എല്ലാവരുടെയും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org