
കൊച്ചി : അധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ കേരള സമൂഹത്തിന് ഗുരുതുല്യനായ വ്യക്തിത്വമായിരുന്നു സാനു മാഷ്. കേരള കത്തോലിക്കാ സഭയുടെ കേന്ദ്രകാര്യലയമായ പി ഒ സി യുമായും കത്തോലിക്കാ സഭയുമായും ആഴമായ വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നയാളാണ് സാനുമാഷ്.
2025 ജൂണ്‍ 3 ന് പ രിഷ്‌ക്കരിച്ച പി ഒ സി ബൈബിളിന്റെ പ്രകാശനം നടത്തിയപ്പോള്‍ ആദ്യ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് പി ഒ സി യില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ബൈബിളിലുള്ള അദ്ദേ ഹത്തിന്റെ അഗാധമായ ജ്ഞാനം വെളിപ്പെടുത്തുന്നതായിരുന്നു.
തലമുറകള്‍ക്ക് വിജ്ഞാന വെളിച്ചവും പൊതുസമൂഹത്തിന് മാനുഷിക മൂല്യങ്ങളും പകര്‍ന്നുകൊ ടുത്തുകൊണ്ട് ജീവിതാന്ത്യവരെയും കര്‍മ്മനിരതനായിരുന്ന സാനു മാഷിന്റെ വിയോ ഗം മലയാളക്കരയ്ക്ക് തീരാനഷ്ടം തന്നെയാണ്.
പദ്മശ്രീ, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങിയ അനേകം ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പുരസ്‌കാരം ജനഹൃദയത്തില്‍ നേടിയ സ്‌നേഹവും ആദരവുമാണ്. കേരള കത്തോലിക്കാ സഭയുടെ പേരിലുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു