സ്‌നേഹ സമൂഹകൂട്ടായ്മയുടെ വാര്‍ഷിക ആഘോഷങ്ങളും, സ്ഥാനകൈമാറ്റവും

സ്‌നേഹ സമൂഹകൂട്ടായ്മയുടെ വാര്‍ഷിക ആഘോഷങ്ങളും, സ്ഥാനകൈമാറ്റവും

ആലപ്പുഴ രൂപതയിലെ ചാത്തനാട് തിരുക്കുടുംബ ദൈവാലയത്തില്‍ സൗരഭ്യം എന്നപേരില്‍ സ്‌നേഹ സമൂഹകൂട്ടായ്മയുടെ വാര്‍ഷിക ആഘോഷങ്ങളും, സ്ഥാനകൈമാറ്റവും, യുവജന വര്‍ഷത്തിന്റെ ലോഗോ പ്രകാശനവും നടത്തപെട്ടു. രൂപത ബിസിസി ഡയറക്ടര്‍ റവ. ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.ഇടവക ബിസിസി കണ്‍വീനര്‍ ശ്രീ. സജി കുന്നേല്‍ സ്വാഗതമാശംസിച്ച സമ്മേളനത്തില്‍ ഇടവക വികാരിയും മുന്‍ ബിസിസി ആലപ്പുഴ ഫൊറോനാ ഡയറക്ടറുമായ റവ. ഫാ ജെല്‍ഷിന്‍ ജോസഫ്,ഫൊറോനാ കണ്‍വീനര്‍ ശ്രീ.ഫെലിക്‌സ്, ഫൊറോനാ സെക്രട്ടറി ശ്രീ.അലക്‌സാണ്ടര്‍ ,ഇടവക ബിസിസി സെക്രട്ടറി മാര്‍ട്ടിന്‍ സേവ്യര്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഇടവകയിലെ ഏറ്റവും മികച്ച ബിസിസികളെ ആദരിച്ചു. ബിസിസി അംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org