സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് സമൂഹം സുവര്‍ണ ജൂബിലി സമാപനം

സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് സമൂഹം സുവര്‍ണ ജൂബിലി സമാപനം

പാലാ: സുവിശേഷ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന സേവനങ്ങളിലൂടെ സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് കാരുണ്യത്തിന്‍റെ ശുശ്രൂഷകരമായി മാറിയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി. സ്നേഹഗിരി മിഷനറി സമൂഹത്തിന്‍റെ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ നടന്ന സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ആലഞ്ചേരി.

സമൂഹബലിക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ആന്‍റണി കരിയില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ എഫ്രേം നരികുളം എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് പാരീഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മാര്‍ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോസ് കെ. മാണി എം പി, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ ആന്‍റണി കരിയില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, റവ. ഡോ. ആന്‍റണി പെരുമാനൂര്‍ എം.എസ്ടി, ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ സിഎംഐ, റവ. ഡോ. അഗസ്റ്റിന്‍ വാലുമ്മേല്‍ ഒസിഡി, സിസ്റ്റര്‍ ഡോ. മെര്‍ലിന്‍ അരീപ്പറമ്പില്‍ എസ്.എച്ച്., ബിജി ജോജോ കുടക്കച്ചിറ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. മദര്‍ ജനറാള്‍ സിസ്റ്റര്‍ ശോഭ എസ്എംഎസ് സ്വാഗതവും അസി. മദര്‍ ജനറാള്‍ സി സ്റ്റര്‍ ഡോ. കാര്‍മല്‍ ജിയോ കൃതജ്ഞതയും പറഞ്ഞു.

സമ്മേളനത്തില്‍ സുവര്‍ണ ജൂബിലി സ്മരണികയുടെ പ്രകാശനം മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലിന് നല്‍കി നിര്‍വഹിച്ചു. സിസ്റ്റര്‍ നെസി, സിസ്റ്റര്‍ ക്ലയര്‍ ടോം എന്നിവര്‍ ചേര്‍ന്ന് രചിച്ച വചനോപാസകന്‍ ഫാ. അബ്രഹാം കൈപ്പന്‍പ്ലാക്കല്‍ എന്ന പുസ്കത്തിന്‍റെ പ്രകാശനം മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, വക്കച്ചന്‍ മറ്റത്തിലിന് നല്‍കി നിര്‍വ്വഹിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org